Wednesday November 14th, 2018 - 10:19:am
topbanner

മന്ത്രിയുടെ അനുജനെ ആശുപത്രിയിലെത്തിക്കാന്‍ സൈനിക ഹെലികോപ്റ്റര്‍ ; കേന്ദ്രമന്ത്രി വിവാദത്തില്‍

suji
മന്ത്രിയുടെ അനുജനെ ആശുപത്രിയിലെത്തിക്കാന്‍ സൈനിക ഹെലികോപ്റ്റര്‍ ; കേന്ദ്രമന്ത്രി വിവാദത്തില്‍

aതമിഴ്‌നാട് ഉപമുഖ്യമന്ത്രി ഒ പനീര്‍ശെല്‍വത്തിന്റെ സഹോദരനെ ആശുപത്രിയിലെത്തിക്കാന്‍ സൈനീക ഹെലികോപ്റ്റര്‍ വിട്ടു നല്‍കിയ പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍ രാജിവയ്ക്കണമെന്ന് ഡിഎംകെ. പനീര്‍ശെല്‍വത്തിന്റെ ഇളയ സഹോദരന്‍ ബാലമുരുഗനെ മധുരയില്‍ നിന്നും ചെന്നൈയിലേക്ക് കൊണ്ടുവരാനായി സൈനീക ഹെലിക്കോപ്ടര്‍ വിട്ടുനല്‍കാന്‍ നിര്‍മലാ സീതാരാമന്‍ ഉത്തരവിട്ടതായി ഡിഎംകെ നേതാവ് എം കെ സ്റ്റാലിന്‍ ആരോപിച്ചു. അധികാര ദുര്‍വിനിയോഗം ചെയ്ത ഇരുവരും രാജിവയ്ക്കണമെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം മാനുഷിക പരിഗണന കണക്കിലെടുത്താണ് ഹെലികോപ്റ്റര്‍ നല്‍കിയതെന്ന് മന്ത്രിയുടെ ഓഫീസി വിശദീകരണം നല്‍കി.

മൂന്ന് ആഴ്ചകള്‍ക്ക് മുമ്പാണ് ബാലമുരുഗനെ ആശുപത്രിയിലെത്തിക്കാന്‍ സഹായിക്കണമെന്നാവശ്യപ്പെട്ട് പനീര്‍ശെല്‍വം നിര്‍മല സീതാരാമന്റെ ഓഫീസിനെ സമീപിച്ചത്. ബംഗളൂരുവില്‍ നിന്നും സൈനീക എയര്‍ ആംബുലന്‍സ് എത്തിച്ച് ബാലമുരുഗനെ ചെന്നൈയിലേക്ക് കൊണ്ടുപോയി. ഇതിന് പനീര്‍ശെല്‍വം നേരിട്ടെത്തി കേന്ദ്രമന്ത്രിയോട് നന്ദി പറയാന്‍ ശ്രമിച്ചത് വാര്‍ത്തയായിരുന്നു.

കഴിഞ്ഞ ദിവസം അവിശ്വാസ പ്രമേയത്തില്‍ കേന്ദ്രസര്‍ക്കാരിനെ അനുകൂലിച്ച് അണ്ണാ ഡിഎംകെ വോട്ട് ചെയ്തതും പനീര്‍ശെല്‍വം ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തിയതുമാണ് പ്രതിപക്ഷത്തെ ചൊടിപ്പിച്ചിരിക്കുന്നത് .

English summary
nirmala sitharaman o panneerselvam should step down says dmk
topbanner

More News from this section

Subscribe by Email