Thursday October 18th, 2018 - 5:48:pm
topbanner
Breaking News

ആന്റണിയ്ക്ക് മറുപടിയുമായി നിര്‍മ്മല സീതാരാമന്‍; എച്ച്എഎല്ലിനെ റാഫേല്‍ കരാറില്‍ നിന്നും തള്ളിയത് യുപിഎ

suji
 ആന്റണിയ്ക്ക് മറുപടിയുമായി നിര്‍മ്മല സീതാരാമന്‍; എച്ച്എഎല്ലിനെ റാഫേല്‍ കരാറില്‍ നിന്നും തള്ളിയത് യുപിഎ

ദില്ലി: കോണ്‍ഗ്രസ് നേതാവ് എകെ ആന്റണിക്ക് തിരിച്ചടിയുമായി പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍. പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡിനെ റാഫേല്‍ കരാറില്‍ നിന്നും പുറത്താക്കിയത് യുപിഎ സര്‍ക്കാര്‍ തന്നെയാണെന്ന് സീതാരാമന്‍ വ്യക്തമാക്കി.

എച്ച്എഎല്ലും, റാഫേല്‍ ഉത്പാദകരായ ദസോള്‍ട്ട് ഏവിയേഷനും തമ്മില്‍ ഏകോപനമില്ലാതെ വന്നതോടെയാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ നടപടി സ്വീകരിച്ചത്. നിര്‍മ്മാണ നിബന്ധനകള്‍ അംഗീകരിക്കാന്‍ കഴിയാതെ വന്നതോടെയാണ് ഇത് സംഭവിച്ചത്. എച്ച്എഎല്ലിനൊപ്പം ആരാണ് നില്‍ക്കാതിരുന്നത് എന്ന് ഇത് വ്യക്തമാക്കുന്നതായും നിര്‍മ്മല സീതാരാമന്‍ കൂട്ടിച്ചേര്‍ത്തു.

എച്ച്എഎല്ലിനെ മറികടന്ന് അനില്‍ അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പിന് കരാര്‍ നല്‍കിയെന്നായിരുന്നു കോണ്‍ഗ്രസ് ആരോപണം. എന്നാല്‍ കോണ്‍ഗ്രസിന്റെ ഭരണകാലത്ത് തന്നെയാണ് എച്ച്എഎല്ലിനെ ഒഴിവാക്കിയതെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. ഇതോടെ എകെ ആന്റണി നടത്തിയ പത്രസമ്മേളനം തന്നെ ചോദ്യചിഹ്നമായി മാറുകയാണ്.

 

Read more topics: nirmala seetaraman, a k antony
English summary
nirmala seetaraman replied to a k antony
topbanner

More News from this section

Subscribe by Email