Sunday June 16th, 2019 - 9:01:am
topbanner
topbanner

തന്റെ മകളെ കൊന്നവര്‍ ഇപ്പോഴും രാജ്യത്ത് ജീവിച്ചിരിക്കുന്നുവെന്ന് നിർഭയയുടെ അമ്മ

RA
തന്റെ മകളെ കൊന്നവര്‍ ഇപ്പോഴും രാജ്യത്ത് ജീവിച്ചിരിക്കുന്നുവെന്ന് നിർഭയയുടെ അമ്മ

ന്യൂഡല്‍ഹി:ആറ് വർഷമായിട്ടും തന്റെ മകള്‍ക്ക് ഇതുവരെ നീതി കിട്ടിയിട്ടില്ലെന്ന പരാതിയുമായി നിര്‍ഭയയുടെ അമ്മ. കേസിലെ പ്രതികള്‍ ഇപ്പോഴും സ്വതന്ത്രരാണെന്നും അവളെ പിച്ചിച്ചീന്തിയവര്‍ ഈ രാജ്യത്ത് ജീവിച്ചിരിക്കുന്നുവെന്നും ആശാ ദേവി പറഞ്ഞു.ഇത് രാജ്യത്തെ നിയമ സംവിധാനത്തിന്റെ തകര്‍ച്ചയാണ് സൂചിപ്പിക്കുന്നതെന്നും അവർകൂട്ടിച്ചേർത്തു.

2012 ഡിസംബര്‍ 16നായിരുന്നു രാജ്യത്തെ നടുക്കിയ സംഭവം.ഡിസംബര്‍ 16ന് സിനിമ കണ്ട ശേഷം താമസസ്ഥലത്തേക്ക് മടങ്ങാന്‍ ബസ്സില്‍ കയറിയ നിര്‍ഭയയെ ബസ്സിലുണ്ടായിരുന്ന ആറ്പേര്‍ ചേര്‍ന്ന് ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. ഡിസംബര്‍ 29ന് സിംഗപ്പൂര്‍ മൗണ്ട് എലിസബത്ത് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ പെണ്‍കുട്ടി മരിച്ചു.

Read more topics: nirbhaya, mother, response, case
English summary
nirbhaya mother response case
topbanner

More News from this section

Subscribe by Email