Tuesday June 19th, 2018 - 12:32:pm
topbanner
Breaking News

നീരവ് മോദി കൈക്കലാക്കിയത് 1213 കൃത്രിമ ജാമ്യ ചീട്ടുകള്‍

suji
നീരവ് മോദി കൈക്കലാക്കിയത് 1213 കൃത്രിമ ജാമ്യ ചീട്ടുകള്‍

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 11400 കോടി രൂപ തട്ടിയെടുത്ത് രാജ്യം വിട്ട വജ്രവ്യാപാരി നീരവ് മോദി ആദ്യത്തെ കൃത്രിമ ഹ്രസ്വകാല ജാമ്യചീട്ട് കൈക്കലാക്കിയത് 2011 മാര്‍ച്ച് 10നാണെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. പിഎന്‍ബിയുടെ ബ്രാഡി ഹൗസ് ശാഖയില്‍ നിന്നാണ് നീരവ് എന്‍ഒയു സ്വീകരിച്ചത്. തുടര്‍ന്നുള്ള 74 മാസത്തിനിടെ 1212 കൃത്രിമ എഒയുകള്‍ നീരവ് തരപ്പെടുത്തി.

ഒരു ദിവസം അഞ്ച് എല്‍ഒയുകള്‍ വരെ വാങ്ങിയിട്ടുള്ളതായും അദ്ദേഹം പറഞ്ഞു. രാജ്യസഭയിലാണ് ജെയ്റ്റ്‌ലി ചോദ്യങ്ങള്‍ക്ക് ഉത്തരം പറയവേ ഇക്കാര്യം സൂചിപ്പിച്ചത്. ആറു വര്‍ഷത്തിനിടെ ശരിയായ നടപടിക്രമം പാലിച്ച് 53 എല്‍ഒയുമാണ് നീരവ് കരസ്ഥമാക്കിയതെന്നും ജെയ്റ്റ്‌ലി പറഞ്ഞു.                                                                                         
ഒരു ബാങ്ക് തന്റെ ഉപഭോക്താവിന്റെ ഇറക്കുമതി ആവശ്യത്തിന് വേണ്ടി ഇന്ത്യന്‍ ബാങ്കിന്റെ വിദേശത്തുള്ള ശാഖയില്‍ നിന്ന് ഹ്രസ്വകാല ആവശ്യത്തിന് പണം സമാഹരിക്കാന്‍ ജാമ്യം നില്‍ക്കുകയാണ് എല്‍ഒയുവിലൂടെ ചെയ്യുന്നത്.എല്‍ഒയുവിലൂടെ ഉപഭോക്താവിന് ലഭിക്കുന്ന പണം വിദേശ കറന്‍സിയായിരുന്നു. ഇതുപയോഗിച്ച് ഉപഭോക്താവിന് ഇടപാടുകാരുമായി വിനിമയം നടത്തുകയും ചെയ്യാം.

English summary
nirav modi got 1213 fraudulent guarantees in six yrs

More News from this section

Subscribe by Email