Tuesday September 25th, 2018 - 1:18:am
topbanner

ശ്രീനഗര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് പാക് പതാകകളും ഭീകര സംഘടനകളുടെ പോസ്റ്ററുകളും പിടിച്ചെടുത്തു

suji
ശ്രീനഗര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് പാക് പതാകകളും ഭീകര സംഘടനകളുടെ പോസ്റ്ററുകളും പിടിച്ചെടുത്തു

ശ്രീനഗര്‍ സെന്‍ട്രല്‍ ജയിലില്‍ ദേശീയ അന്വേഷണ ഏജന്‍സി നടത്തിയ റെയ്ഡിനിടെ പാകിസ്താന്‍ പതാകകളും ഹിസ്ബുള്‍ മുജാഹുദിന്‍ ഭീകര സംഘടനയുടെ പോസ്റ്ററുകളും കണ്ടെടുത്തു. ഭീകര സംഘടനയിലേക്ക് ആളെ ചേര്‍ക്കുന്നത് സംബന്ധിച്ച ഗൂഢാലോചന സെന്‍ട്രല്‍ ജയില്‍ കേന്ദ്രീകരിച്ച് നടത്തുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എന്‍ഐഎ പരിശോധന നടത്തിയത്.

ഭീകര വാദിയായ ഡാനിഷ് ഗുലാം ലോണും സൊഹൈല്‍ അഹമ്മദ് ഭട്ടും കുപ്വാരയില്‍ അറസ്റ്റിലായതിനെ തുടര്‍ന്നാണ് ജയില്‍ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിയത്. ഇതുപ്രകാരം ജമ്മു പോലീസും സിആര്‍പിഎഫും എന്‍എജിസും സഹകരണത്തോടെയാണ് എന്‍ഐഎ ജയില്‍ പരിശോധിച്ചത്.പരിശോധനയില്‍ 25 മൊബൈല്‍ ഫോണുകള്‍, സിം കാര്‍ഡുകള്‍ എന്നിവ കണ്ടെത്തി.

ജയിലിലുണ്ടായിരുന്ന 40 തടവുകാരെയും കശ്മീര്‍ താഴ്വരയ്ക്ക് പുറത്തുള്ള ജയിലിലേക്ക് ദിവസങ്ങള്‍ക്ക് മുമ്പ് മാറ്റി പാര്‍പ്പിച്ചിരുന്നു.പരിശോധനയ്ക്കായി ആശുപത്രിയിലെത്തിച്ചപ്പോള്‍ രണ്ടുപോലീസുകാരെ കൊല ചെയ്ത് ലഷ്‌കര്‍ ഭീകരന്‍ നവീന്‍ ജാട്ട് രക്ഷപ്പെട്ടതിന് പിന്നാലെയാണ് തടവുകാരെ മാറ്റിപാര്‍പ്പിക്കാന്‍ തീരുമാനിച്ചത് .

Read more topics: nia ,srinagar central jail ,mobile
English summary
nia uses drones during raids at Srinagar Central Jail recovers 25 mobiles
topbanner

More News from this section

Subscribe by Email