Wednesday September 19th, 2018 - 3:27:am
topbanner
Breaking News

പ്രമുഖ മോഡല്‍ പ്രിയങ്ക കപൂര്‍ ആത്മഹത്യ ചെയ്ത നിലയില്‍; ഭര്‍ത്താവ് അറസ്റ്റില്‍

NewsDesk
പ്രമുഖ മോഡല്‍ പ്രിയങ്ക കപൂര്‍ ആത്മഹത്യ ചെയ്ത നിലയില്‍; ഭര്‍ത്താവ് അറസ്റ്റില്‍

ന്യൂഡല്‍ഹി: അടുത്തിടെ വിവാഹിതയായ ഡല്‍ഹിയിലെ പ്രമുഖ മോഡല്‍ പ്രിയങ്ക കപൂറിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ ഭര്‍ത്താവ് നിതിന്‍ ചൗളയെ പോലീസ് അറസ്റ്റ് ചെയ്തു.

വീട്ടുകാര്‍ വിളിച്ചിട്ടും ഫോണെടുക്കാത്തതിനെ തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് ഇവര്‍ താമസിക്കുന്ന ദക്ഷിണ ഡല്‍ഹിയിലെ ഡിഫന്‍സ് കോളനിയിലെത്തിയപ്പോള്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി.

സ്ഥലത്തുനിന്നും ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെടുത്തു. ഭര്‍ത്താവ് നിതിന്‍ ചൗള സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിച്ചതിനെ തുടര്‍ന്നാണ് ആത്മഹത്യയെന്ന് കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.

മോഡലിംഗ് രംഗത്ത് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന ഇവര്‍ക്ക് ഒരു ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനവുമുണ്ട്. കഴിഞ്ഞ ഏപ്രിലിലാണ് പ്രിയങ്ക നിതിന്‍ ചൗളയെ കണ്ടുമുട്ടുന്നത്. പിന്നീട് നിതിന്‍ ആദ്യ ഭാര്യയെ ഉപേക്ഷിച്ച് പ്രിയങ്കയെ വിവാഹം കഴിക്കുകയായിരുന്നു. നിരവധി ക്ലബുകളുടെ ഉടമസ്ഥനാണ് നിതില്‍.

കോലിയെ വാഴ്ത്തി ക്രിക്കറ്റ് ലോകം; ചൂടന്‍ ചിത്രം സമ്മാനിച്ച് പൂനം പാണ്ഡെ

'ഫ് ളാഷ് മോബിനിടെ പെണ്‍കുട്ടിയ അടിച്ച വീട്ടമ്മ ക്ഷമ ചോദിച്ചു'

ജിഷ്ണുവിന്റെ കാന്‍സര്‍ ഗുരുതരമാക്കിയത് ലക്ഷ്മി തരുവും മുള്ളാത്തയും

English summary
Newly Married Delhi Model Allegedly Commits Suicide, Husband Arrested
topbanner

More News from this section

Subscribe by Email