Tuesday August 14th, 2018 - 1:58:pm
topbanner
Breaking News

മുംബൈയില്‍ നവജാത ശിശുവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി മാലിന്യ കൂമ്പാരത്തില്‍ തള്ളി

sadu prakash
മുംബൈയില്‍ നവജാത ശിശുവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി മാലിന്യ കൂമ്പാരത്തില്‍ തള്ളി

മുബൈ: മുംബൈയില്‍ നവജാത ശിശുവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മാലിന്യ കൂമ്പാരത്തില്‍ തള്ളിയ നിലയില്‍ കണ്ടെത്തി. ഡോംബിവലി ഹൗസിംഗ് സൊസൈറ്റിക്കു സമീപമാണ് സംഭവം. മാലിന്യം നീക്കുന്നതിനിടെയാണ് പ്ലാസ്റ്റിക് ബാഗില്‍ പൊതിഞ്ഞ നിലയിലായില്‍ മൃതദേഹം കണ്ടെത്തിയത്.

സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സൊസൈറ്റിയിലെ താമസക്കാരെ ചോദ്യം ചെയ്യുന്നതോടൊപ്പം സ്ഥലത്തെ സി.സി.ടി.വി കാമറ ദൃശ്യങ്ങളും പോലീസ് പരിശോധിച്ചു വരുകയാണ്.

 

English summary
newborn child thrown into sewage as death in mumbai
topbanner

More News from this section

Subscribe by Email