Thursday February 21st, 2019 - 9:41:am
topbanner

ആധാര്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കല്‍: ആര്‍ബിഐക്കെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

Anju NC
ആധാര്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കല്‍: ആര്‍ബിഐക്കെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

ന്യൂഡല്‍ഹി: ബാങ്ക് അക്കൗണ്ടുകള്‍ നിര്‍ബന്ധമായും ആധാര്‍ നനമ്പറുമായി ലിങ്ക് ചെയ്യണമെന്ന ആര്‍ബിഐ നിര്‍ദേശത്തിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി. കല്യാണി മേനോന്‍ സെന്‍ എന്ന വ്യക്തിയാണ് ഹര്‍ജി നല്‍കിയത്. ആര്‍ബിഐയുടെ തീരുമാനം സ്വകാര്യ വിധിയുടെ ലംഘനമാണെന്ന് ഹര്‍ജിയില്‍ പറയുന്നു.

ബാങ്ക് അക്കൗണ്ടുകള്‍ നിര്‍ബന്ധമായും ആധാറുമായി ബന്ധിപ്പിക്കണമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നേരത്തെ വ്യക്തമാക്കിയിരുന്നു. 2017ലെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം ആധാര്‍ ബന്ധിപ്പിക്കല്‍ നിര്‍ബന്ധമാണെന്ന് 2017 ജൂണ്‍ ഒന്നിലെ ഗസറ്റ് വിജ്ഞാപനം വ്യക്തമാക്കുന്നതായും ആര്‍ബിഐ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.

നിലവിലുള്ള ബാങ്ക് അക്കൗണ്ടുകള്‍ 2017 ഡിസംബര്‍ 31 നുള്ളില്‍ ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കണം. അല്ലാത്ത പക്ഷം അക്കൗണ്ടുകള്‍ മരവിപ്പിക്കുമെന്നും ഉത്തരവില്‍ പറയുന്നു. സുപ്രീം കോടതിയുടെ ഒമ്പതംഗ ബെഞ്ചാണ് സ്വകാര്യത മൗലികവകാശമാക്കിയുള്ള സുപ്രധാന വിധി ആഗസ്റ്റില്‍ പുറപ്പെടുവിച്ചത്. ആര്‍ബിഐയുടെ പുതിയ ഉത്തരവ് ഈ വിധിയുടെ ലംഘനമാണെന്നാണ് വാദം.

Viral News

English summary
new petition to SC challenges RBI order for linking aadhaar with bank account
topbanner

More News from this section

Subscribe by Email