Friday September 21st, 2018 - 3:44:pm
topbanner
Breaking News

ശക്തമായ മഴയും മോശപ്പെട്ട കാലാവസ്ഥയും; കൈലാസ മാനസരോവര്‍ തീര്‍ഥയാത്രികരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുന്നു...

Aswani
ശക്തമായ മഴയും മോശപ്പെട്ട കാലാവസ്ഥയും; കൈലാസ മാനസരോവര്‍ തീര്‍ഥയാത്രികരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുന്നു...

ന്യൂഡല്‍ഹി: ശക്​തമായ മഴയും മോശപ്പെട്ട കാലാവസ്​ഥയും കാരണം നേപ്പാളില്‍ കുടുങ്ങിക്കിടക്കുന്ന കൈലാസ മാനസരോവര്‍ തീര്‍ഥയാത്രികരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുന്നു. അഞ്ചു ദിവസത്തിലേറെയായി പലയിടങ്ങളിലായി ആയിരത്തിലേറെ തീര്‍ഥാടകര്‍ കുടുങ്ങിക്കിടക്കുകയാണ്​. അതില്‍ 290 പേരും കര്‍ണാടകക്കാരാണ്​. രക്ഷാ പ്രവര്‍ത്തകര്‍ തീര്‍ഥാടകരുമായി ബന്ധപ്പെട്ട്​രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക്​ വേണ്ട ശ്രമങ്ങള്‍ ഊർജിതമായി നടത്തുന്നുണ്ട്. കുടുങ്ങിക്കിടക്കുന്നവര്‍ക്ക്​ ഭക്ഷണവും മരുന്നു നല്‍കാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്​.

കാഠ്​മണ്ഡുവില്‍ നിന്ന്​ 423 കിലോമീറ്റര്‍ ദൂരെയുള്ള സിമിക്കോട്ട് മേഖലയിലാണ്​ കൂടുതല്‍ തീര്‍ഥാടകര്‍ കുടുങ്ങിക്കിടക്കുന്നത്. ​ഇവിടെ കൃത്യമായ റോഡ്​ സൗകര്യവും മറ്റുമില്ലാത്തത്​ രക്ഷാ പ്രവര്‍ത്തനം കൂടുതല്‍ ദുഷ്​കരമാക്കുകയാണ്​. മോശം കാലാവസ്​ഥ മൂലം മറ്റു വഴികളിലൂടെ രക്ഷാ പ്രവര്‍ത്തനം നടത്താനുള്ള ശ്രമവും പരാജയപ്പെടുകയാണ്​. സൈനിക ഹെലികോപ്​റ്ററുകളുടെ സേവനം ലഭ്യമാക്കു​മന്ന്​ കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്​.

വിദേശകാര്യ മന്ത്രാലയത്തി​​ന്റെ കണക്കനുസരിച്ച്‌​ 525 തീര്‍ഥാടകര്‍ സിമിക്കോട്ടിലും 550 പേര്‍ ഹില്‍സയിലും 500ലേറെ പേര്‍ ടിബറ്റര്‍ മേഖലയിലും കുടുങ്ങിക്കിടക്കുന്നുണ്ട്​. കര്‍ണാടകയില്‍ നിന്നുള്ള 290 തീര്‍ഥയാത്രികരും സുരക്ഷിതരാണെന്ന്​ സംസ്​ഥാന സര്‍ക്കാര്‍ അറിയിച്ചു. തീര്‍ഥാടകര്‍ക്ക്​ വേണ്ട സഹായം ലഭ്യമാക്കണമെന്ന്​ ആന്ധ്ര സര്‍ക്കാര്‍ കേന്ദ്രത്തോട്​ ആവശ്യപ്പെട്ടു.

ടിബറ്റന്‍ മേഖലയില്‍ കുടുങ്ങിക്കിടക്കുന്നവരെ എത്രയും പെ​ട്ടന്ന്​ തിരികെ കൊണ്ടു വരാന്‍ ശ്രമിക്കണമെന്ന്​ ടൂര്‍ ഏജന്‍സികളോട്​ ഇന്ത്യന്‍ രക്ഷാ പ്രവര്‍ത്തക സംഘം ആവശ്യപ്പെട്ടിട്ടുണ്ട്​. ടിബറ്റന്‍ മേഖലയില്‍ നേപ്പാള്‍ സര്‍ക്കാറി​​ന്റെ ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സൗകര്യം കുറവായതിനാലാണ്​ ഇവിടെ നിന്ന്​ തീര്‍ഥാടകരെ എത്രയും വേഗം മാറ്റണമെന്ന്​ ആവശ്യപ്പെട്ടിരിക്കുന്നത്​.

അതിനിടെ, കൈലാസ യാത്ര കഴിഞ്ഞു മടങ്ങുന്നതിടെ മലയാളി തീര്‍ഥാടകരിലൊരാള്‍ ശ്വാസതടസം നേരിട്ട് മരിച്ചു. വണ്ടൂര്‍ കിടങ്ങഴി മന കെ.എം സേതുമാധവന്‍ നമ്പൂതിരിപ്പാടിന്റെ ഭാര്യ ലീലാ അന്തര്‍ജനം ആണ് മരിച്ചത്. കൈലാസയാത്ര കഴിഞ്ഞ്മടങ്ങുമ്പോൾ ചൈന അതിര്‍ത്തിയില്‍ വെച്ചായിരുന്നു മരണം. മോശം കാലാവസ്​ഥ മൂലം ഇവരുടെ മൃതദേഹം കൊണ്ടുവരാനും സാധിച്ചിട്ടില്ല. തീര്‍ഥാടകരില്‍ നാല്പതോളം മലയാളികളും ഉള്‍പ്പെടുന്നു​. കാഠ്​മണ്ഡുവിലെ ഇന്ത്യന്‍ എംബസി പ്രദേശത്തെ സാഹചര്യങ്ങള്‍ വിലയിരുത്തുന്നുണ്ട്.

English summary
heavy rain and bad climate;continues to save the pilgrims in Kailash Manasarovar
topbanner

More News from this section

Subscribe by Email