Friday July 19th, 2019 - 7:17:am
topbanner
topbanner

പുതിയ 100 രൂപ നോട്ടിന്റെ അച്ചടി ഏപ്രിലില്‍ തുടങ്ങും

sadu prakash
പുതിയ 100 രൂപ നോട്ടിന്റെ അച്ചടി ഏപ്രിലില്‍ തുടങ്ങും

ന്യൂഡല്‍ഹി: പുതുതായി രൂപകല്‍പന ചെയ്ത 100 രൂപ നോട്ടുകളുടെ അച്ചടി 2018 ഏപ്രില്‍ മാസം ആരംഭിക്കുമെന്ന് സൂചന. പുതിയ 200 രൂപ നോട്ടുകളുടെ അച്ചടി പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും 100 രൂപയുടെ അച്ചടി തുടങ്ങുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.
മാര്‍ച്ച് അവസാനത്തോടെയാണ് 200 രൂപ നോട്ടിന്റെ അച്ചടി പൂര്‍ത്തിയാവുക. നിലവിലുള്ള 100 രൂപ സമ്പദ്ഘടനയില്‍ തുടരും. ഇതിനെ ഘട്ടം ഘട്ടമായി മാത്രമേ പിന്‍വലിക്കുകയുള്ളു. പുതിയ നോട്ടിന്റെ വലിപ്പത്തില്‍ വ്യത്യാസം വരുത്തിയിട്ടില്ല.

കഴിഞ്ഞ വര്‍ഷം നവംബറില്‍ രാജ്യത്തെ 500ന്റെയും 1000ത്തിന്റെയും നോട്ടുകള്‍ നിരോധിച്ചിരുന്നു. തുടര്‍ന്ന് 2000ത്തിന്റെ നോട്ടുകള്‍ ഉപയോഗത്തിലെത്തുകയും ചെയ്തു. പുതുതായി രൂപകല്‍പന ചെയ്ത 50ന്റെയും 200ന്റെയും 500ന്റെയും നോട്ടുകളും വിനിമയത്തിലെത്തിയിരുന്നു. 200 രൂപ നോട്ടുകള്‍ ജനങ്ങള്‍ക്കിടയില്‍ എത്തിക്കുന്നതിന് ആറുമാസം എടുത്തേക്കുമെന്നാണ് സൂചന.

English summary
new 100 rupees note printing starts April
topbanner

More News from this section

Subscribe by Email