Thursday October 18th, 2018 - 5:16:pm
topbanner
Breaking News

7 വയസ്സുകാരിയെ അയല്‍ക്കാരന്‍ പീഡനത്തിന് ഇരയാക്കി; സ്വകാര്യഭാഗത്ത് പൈപ്പ് കടത്തി; രാജ്യത്തെ ഞെട്ടിച്ച ക്രൂരത ഡല്‍ഹിയില്‍

suji
7 വയസ്സുകാരിയെ അയല്‍ക്കാരന്‍ പീഡനത്തിന് ഇരയാക്കി; സ്വകാര്യഭാഗത്ത് പൈപ്പ് കടത്തി; രാജ്യത്തെ ഞെട്ടിച്ച ക്രൂരത ഡല്‍ഹിയില്‍

ദില്ലി: രാജ്യത്തിന്റെ മനഃസാക്ഷിയെ കുത്തിനോവിച്ച് വീണ്ടും ക്രൂരമായ ലൈംഗിക പീഡനം. ഏഴ് വയസ്സുള്ള പെണ്‍കുട്ടിയെ അയല്‍വാസിയായ 21കാരനാണ് പീഡനത്തിന് ഇരയാക്കിയത്. ഷാദാരയിലെ സീമാപുരി പ്രദേശത്ത് നടന്ന സംഭവത്തില്‍ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.

പെണ്‍കുട്ടിയുടെ അമ്മയാണ് അയല്‍വാസി പീഡനത്തിന് ഇരയാക്കിയെന്ന് പരാതി നല്‍കിയത്. വീടിന് പുറത്ത് കളിച്ച് കൊണ്ടിരിക്കവെ കുട്ടിയെ കൂട്ടിക്കൊണ്ടുപോയ ഇയാള്‍ ഡിഎല്‍എഫ് ചൗക്കിലെ കുറ്റിച്ചെടികള്‍ക്ക് ഇടയില്‍ വെച്ച് അക്രമത്തിന് ഇരയാക്കുകയായിരുന്നുവെന്ന് സീനിയര്‍ പോലീസ് ഓഫീസര്‍ പറഞ്ഞു.

അമിതരക്തസ്രാവവുമായാണ് കുട്ടി വീട്ടില്‍ തിരിച്ചെത്തിയത്. അമ്മയോട് കുട്ടി നടന്ന കാര്യങ്ങള്‍ വിവരിച്ചു. ഇരയുടെ അമ്മ നല്‍കിയ പരാതിയില്‍പോസ്‌കോ ആക്ട് പ്രകാരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പെണ്‍കുട്ടിയുടെ സ്വകാര്യ ഭാഗത്ത് വാട്ടര്‍ പൈപ്പ് കടത്തിയതായി ദില്ലി വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ വ്യക്തമാക്കി.

സ്വകാര്യ ഭാഗങ്ങള്‍ക്ക് ഏറ്റ പരുക്കാണ് അമിത രക്തസ്രാവത്തിന് ഇടയാക്കിയത്. പ്രതിക്ക് മരണശിക്ഷ ലഭ്യമാക്കാന്‍ നിയമപോരാട്ടത്തിന് ഒരുങ്ങുകയാണ് വനിതാ കമ്മീഷന്‍. ദില്ലി പോലീസിന്റെ കണക്ക് പ്രകാരം ദിവസേന രണ്ട് കുട്ടികള്‍ തലസ്ഥാനത്ത് ലൈംഗിക പീഡനത്തിന് ഇരയാകുന്നുണ്ട്.

 

Read more topics: neighbour , rapes, seven year old
English summary
neighbour rapes seven year old inserts water pipe Into private parts
topbanner

More News from this section

Subscribe by Email