Sunday July 21st, 2019 - 12:33:pm
topbanner
topbanner

നീരവ് മോദിയ്ക്ക് ജാമ്യാപേക്ഷ കോടതി തള്ളി ; ഭാര്യക്കെതിരെയും അറസ്റ്റ് വാറന്‍റ്

RA
നീരവ് മോദിയ്ക്ക് ജാമ്യാപേക്ഷ കോടതി തള്ളി ; ഭാര്യക്കെതിരെയും അറസ്റ്റ് വാറന്‍റ്

ലണ്ടൻ: ലണ്ടനില്‍ അറസ്റ്റിലായ നീരവ് മോദിയുടെ ജാമ്യാപേക്ഷ കോടതി തള്ളി. വെസ്റ്റ്മിന്‍സ്റ്റര്‍ കോടതിയാണ് തട്ടിപ്പിന്‍റെ വ്യാപ്തി കണക്കിലെടുത്ത് ജാമ്യം നിഷേധിച്ചത്. ജാമ്യത്തില്‍ വിട്ടാല്‍ ഒളിവില്‍പ്പോവാന്‍ സാധ്യതയുണ്ടെന്നും കോടതി നിരീക്ഷിച്ചു. നീരവ് മോദിയുടെ ഭാര്യ എമിക്കെതിരെയും അറസ്റ്റ് വാറൻറ് പുറപ്പെടുവിച്ചിരുന്നു. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് വാറൻറ്. ഭാര്യ എമിയും നീരവിനൊപ്പം രാജ്യം വിട്ടിരുന്നു. നീരവ് മോദിയുടെ ഇന്ത്യയിലെ സ്വത്തുക്കൾ ലേലം ചെയ്യാനുള്ള നീക്കവും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് തുടങ്ങിയിട്ടുണ്ട്.

വായ്പാ തട്ടിപ്പ് നടത്തി ഇന്ത്യയിൽ നിന്ന് നാടുവിട്ട നീരവ് മോദി ഇന്ന് ലണ്ടനിൽ അറസ്റ്റിലായിരുന്നു. ലണ്ടനിലെ വെസ്റ്റ് മിൻസ്റ്റർ കോടതി നീരവ് മോദിക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

നീരവ് മോദി ലണ്ടനിൽ സ്വൈരജീവിതം നയിക്കുന്നു എന്ന റിപ്പോർട്ട് കേന്ദ്രസർക്കാരിനെതിരെ പ്രതിപക്ഷം ആയുധമാക്കിയിരുന്നു. നരേന്ദ്രമോദി നീരവ് മോദിയെ സഹായിക്കുകയാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു.

തെരഞ്ഞെടുപ്പ് വിഷയമായി ഈ തട്ടിപ്പ് മാറുന്നതിനിടെയുള്ള നീരവ് മോദിയുടെ അറസ്റ്റ് ബിജെപിക്ക് ആശ്വാസമായി.അറസ്റ്റ് കേന്ദ്രസര്‍ക്കാരിന്റെ വിജയമാണെന്ന് ബി.ജെ.പി പ്രതികരിച്ചു. അതേസമയം നീക്കം തിരഞ്ഞെടുപ്പ് മുന്നില്‍കണ്ടാണെന്ന് കോണ്‍ഗ്രസ് തിരിച്ചടിച്ചു.നീരവ് മോദിയെ ഇന്ത്യയിലെത്തിക്കാനുള്ള നടപടി ക്രമങ്ങള്‍ നീളുമെന്നാണു സൂചന.

English summary
neeravmodi bail application reject wife arest warrent
topbanner

More News from this section

Subscribe by Email