Tuesday February 19th, 2019 - 5:20:pm
topbanner

17 ദിവസം തുടര്‍ച്ചയായി പ്രസംഗിച്ച സിദ്ദുവിന്റെ ശബ്ദം പോയി ; സ്വരനാളപാളിയില്‍ തകരാര്‍

suji
17 ദിവസം തുടര്‍ച്ചയായി പ്രസംഗിച്ച സിദ്ദുവിന്റെ ശബ്ദം പോയി ; സ്വരനാളപാളിയില്‍ തകരാര്‍

പഞ്ചാബ് മന്ത്രി നവ്‌ജ്യോത് സിങ് സിദ്ദുവിന്റെ സ്വരനാളപാളിയില്‍ തകരാര്‍ സംഭവിച്ചു. ഇതേ തുടര്‍ന്ന് അദ്ദേഹത്തിന് സംസാരിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. 17 ദിവസത്തെ തുടര്‍ച്ചയായ തിരഞ്ഞെടുപ്പ് പ്രചരണവും പ്രസംഗങ്ങളുമാണ് സിദ്ദുവിന് വിനയായത്. മൂന്നു മുതല്‍ അഞ്ച് ദിവസം വരെ വിശ്രമം വേണമെന്നാണ് അദ്ദേഹത്തിനോട് ഡോക്ടര്‍ ഉപദേശിച്ചത്.

കോണ്‍ഗ്രസിന് വേണ്ടി 17 ദിവസത്തിനുള്ളില്‍ 70 പൊതുപരിപാടികളാണ് സിദ്ദു സംസാരിച്ചത്. രാജസ്ഥാന്‍, ഛത്തീസ്ഗഡ്, തെലങ്കാന, മധ്യപ്രദേശ് എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ അദ്ദേഹം സജീവമാണ്. സിദ്ദു പൂര്‍ണ്ണ വിശ്രമത്തിലാണെന്ന് സര്‍ക്കാര്‍ അറിയിച്ചു. സംസ്ഥാന വിനേദ, സാംസ്‌കാരിക വകുപ്പ് മന്ത്രിയാണ് സിദ്ദു.

Viral News

Read more topics: navjot sidhu,losing voice
English summary
navjot sidhu on brink of losing voice
topbanner

More News from this section

Subscribe by Email