Sunday July 22nd, 2018 - 5:41:pm
topbanner
Breaking News

മുന്‍ പാക് പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ സ്വത്തുക്കള്‍ പിടിച്ചെടുത്തു

rajani v
 മുന്‍ പാക് പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ സ്വത്തുക്കള്‍ പിടിച്ചെടുത്തു

ഇസ്ലാമാബാദ്: പാനമ അഴിമതിക്കേസുമായി ബന്ധപ്പെട്ട് മുന്‍ പാക് പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ സ്വത്തുക്കള്‍ പിടിച്ചെടുത്തു. അഴിമതിക്കേസില്‍ ജൂലൈയില്‍ സുപ്രീം കോടതി അയോഗ്യനാക്കിയതിനെ തുടര്‍ന്നാണ് ഷരീഫ് രാജിവച്ചത്. ഷരീഫിന്റെ സ്വത്തുക്കള്‍ പിടിച്ചെടുക്കാന്‍ നാഷണല്‍ അക്കൗണ്ടബിലിറ്റി കോടതി (എന്‍എബി) നേരത്തേ ഉത്തരവിട്ടിരുന്നു.

ഈ ഉത്തരവ് പ്രകാരമാണ് നവാസ് ഷരീഫിന്റെയും കുടുംബാംഗങ്ങളുടെയും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും സ്വത്തുക്കള്‍ പിടിച്ചെടുക്കുകയും ചെയ്തു.കേസുമായി ബന്ധപ്പെട്ട് ഈ മാസം 26ന് നവാസ് ഷരീഫ്, മക്കളായ മറിയം, ഹസന്‍, ഹുസൈന്‍ എന്നിവര്‍ നേരിട്ട് ഹാജരാകണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, ഷരീഫും മക്കളും ഭാര്യയയുടെ ചികിത്സാര്‍ഥം ലണ്ടനിലാണ്. കേസുകള്‍ നിലവിലുള്ളതിനാല്‍ ഷരീഫ് ഇനി ഉടനെങ്ങും പാക്കിസ്ഥാനില്‍ മടങ്ങിയെത്താന്‍ സാധ്യതയില്ലെന്നാണു സൂചന.

 

English summary
navas sherif propertices and bank account freez govt
topbanner

More News from this section

Subscribe by Email