topbanner
Thursday July 27th, 2017 - 4:05:am
topbanner

പൊതുമേഖലാ ബാങ്കുകളും ലയനത്തിനൊരുങ്ങുന്നു

Jikku Joseph
പൊതുമേഖലാ ബാങ്കുകളും ലയനത്തിനൊരുങ്ങുന്നു

ന്യൂഡല്‍ഹി: സ്റ്റേറ്റ് ബാങ്ക് ലയനത്തിന്റെ ചുവടുപിടിച്ച് പൊതുമേഖലാ ബാങ്കുകളില്‍ കൂടുതല്‍ ലയനത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. സമീപ ഭാവിയില്‍ തന്നെ നിലവിലുള്ള പൊതുമേഖല ബാങ്കുകളുടെ എണ്ണം 21ല്‍ നിന്നും 10-12 ആയി ചുരുങ്ങും. മൂന്നോ നാലോ ബാങ്കുകളെങ്കിലും എസ്.ബി.ഐ.യുടെ വലിപ്പത്തിലുള്ള ബാങ്കുകളാക്കി മാറ്റിയേക്കും. ഇവയെ ആഗോളതലത്തില്‍ ഉയര്‍ത്താനാകും സര്‍ക്കാര്‍ ശ്രമിക്കുക.

പഞ്ചാബ് നാഷണല്‍ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, കാനറാ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നീ ബാങ്കുകളുടെ കീഴില്‍ ചെറുബാങ്കുകളെ ലയിപ്പിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ആന്ധ്ര ബാങ്ക്, പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്ക് എന്നിവയെ ലയനത്തില്‍ നിന്ന് ഒഴിവാക്കി അതേപടി തന്നെ നിലനിര്‍ത്താനും സാധ്യത ഉണ്ട്.

കിട്ടാക്കടം ഉയര്‍ത്തുന്ന സമ്മര്‍ദ്ദം അതിജീവിച്ചാല്‍ സര്‍ക്കാര്‍ ലയന നടപടികള്‍ ആരംഭിക്കും. ഈ സാമ്പത്തിക വര്‍ഷം കുറഞ്ഞത് ഒരു ലയനമെങ്കിലും പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

English summary
nationalized banks merging central goverment
topbanner topbanner

More News from this section

Subscribe by Email