Monday July 16th, 2018 - 4:10:pm
topbanner
Breaking News

ദേശീയ പെന്‍ഷന്‍ പദ്ധതി; പ്രായപരിധി 60 ല്‍ നിന്ന് 65 ആയി ഉയര്‍ത്തി

rajani v
ദേശീയ പെന്‍ഷന്‍ പദ്ധതി; പ്രായപരിധി 60 ല്‍ നിന്ന് 65 ആയി ഉയര്‍ത്തി

ന്യൂഡല്‍ഹി: ദേശീയ പെന്‍ഷന്‍ പദ്ധതിയില്‍ പ്രായപരിധി 60 ല്‍ നിന്ന് 65 ആയി ഉയര്‍ത്തി. പെന്‍ഷന്‍ റെഗുലേറ്ററി ബോര്‍ഡ് തീരുമാനം അംഗീകരിച്ചുവെന്നും, ഔദ്യോഗിക വിജ്ഞാപനം ഉടന്‍ പുറപ്പെടുവിപ്പിക്കുമെന്നും പിഎഫ്ആര്‍ഡിഎ ചെയര്‍മാന്‍ ഹെര്‍മന്ത് കോന്‍ട്രാക്ടര്‍ പറഞ്ഞു. പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്പ്‌മെന്റ് അതോറിറ്റിയാണ് ദേശീയ പെന്‍ഷന്‍ പദ്ധതിയില്‍ അംഗമാകാനുള്ള പ്രായപരിധി 65 ആയി ഉയര്‍ത്തിയത്.

നിലവില്‍ 18 മുതല്‍ 60 വരെ പ്രായമുള്ളവര്‍ക്ക് മാത്രമേ പദ്ധതിയില്‍ നിക്ഷേപിക്കാന്‍ കഴിയുമായിരുന്നുള്ളു. എന്നാല്‍ 70 വയസുവരെ നിക്ഷേപിക്കാനും സാധ്യമായിരുന്നു. നിലവില്‍ പെന്‍ഷന്‍ ഇല്ലാത്ത അസംഘടിതമേഖലയിലെ ജോലിക്കാരെ ലക്ഷ്യമിടുന്നുവെന്ന് ചെയര്‍മാന്‍ പറയുന്നു.

 

English summary
national pension project age high india

More News from this section

Subscribe by Email