Tuesday June 19th, 2018 - 5:56:pm
topbanner
Breaking News

ടൈം മാഗസിന്‍ പേഴ്‌സണ്‍ ഓഫ് ദി ഇയര്‍; റീഡേഴ്‌സ് പോളില്‍ നരേന്ദ്ര മോദി മുന്നിലെത്തി

NewsDesk
ടൈം മാഗസിന്‍ പേഴ്‌സണ്‍ ഓഫ് ദി ഇയര്‍; റീഡേഴ്‌സ് പോളില്‍ നരേന്ദ്ര മോദി മുന്നിലെത്തി

ന്യുഡല്‍ഹി: ടൈം മാഗസിന്റെ പേഴ്‌സണ്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരത്തിന്റെ ഭാഗമായി നടത്തിയ റീഡേഴ്‌സ് പോളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നിലെത്തി. ഓണ്‍ലൈനിലൂടെ നടത്തിയ പോളിലാണ് പ്രധാനമന്ത്രി മുന്നിലെത്തിയത്.

മാഗസിന്‍ എഡിറ്റേഴ്‌സ് ആയിരിക്കും പേഴ്‌സണ്‍ ഓഫ് ദി ഇയര്‍ ആരാണെന്ന് അന്തിമമായി പ്രഖ്യാപിക്കുക. ഞായറാഴ്ച രാത്രി അവസാനിക്കുമ്പോള്‍ നരേന്ദ്ര മോദിക്ക് 18% വോട്ടുകളാണ് ഓണ്‍ലൈന്‍ വഴി ലഭിച്ചത്.

തൊട്ടു പിന്നില്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ, നിയുക്ത പ്രസിഡന്റ് ഡൊണാള്‍ ട്രംപ്, ജൂലിയന്‍ അസാഞ്ച് തുടങ്ങിയവരാണെത്തിയത്. അമേരിക്കയിലുള്ള ഇന്ത്യന്‍ വോട്ടോഴ്‌സ് കൂടുതലായും മോദിക്കാണ് വോട്ടു ചെയ്തത്. ഓരോ വര്‍ഷവും ടൈം മാഗസിന്‍ ലോകത്തെ പ്രധാന വ്യക്തിയെ കണ്ടെത്താന്‍ തെരഞ്ഞെടുപ്പ് നടത്താറുണ്ട്.

Read more topics: Narendra Modi, Reader, Poll, TIME
English summary
Narendra Modi Wins Reader’s Poll for TIME Person of the Year

More News from this section

Subscribe by Email