Friday May 25th, 2018 - 8:23:am
topbanner

നരേന്ദ്ര മോഡിയെ കൊല്ലാന്‍ വാട്സ്ആപ്പിലൂടെ ആഹ്വാനം ചെയ്ത 18കാരന്‍ അറസ്റ്റില്‍

Jikku Joseph
നരേന്ദ്ര മോഡിയെ കൊല്ലാന്‍ വാട്സ്ആപ്പിലൂടെ ആഹ്വാനം ചെയ്ത 18കാരന്‍ അറസ്റ്റില്‍

നിലമ്പൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കൊല്ലാന്‍ വാട്സ്ആപ്പിലൂടെ ആഹ്വാനംചെയ്ത പതിനെട്ടുകാരന്‍ അറസ്റ്റില്‍. കോഴിക്കോട് പെരുമണ്ണ അമ്പലക്കല്‍ വീട്ടില്‍ ഷാഹുല്‍ ഹമീദാണ് സംഭവത്തില്‍ പിടിയിലായത്.

വാട്സ്ആപ്പ് ഹര്‍ത്താലുമായി ബന്ധപ്പെട്ട് രൂപീകരിച്ച വോയ്സ് ഓഫ് യൂത്ത് എന്ന അക്കൗണ്ടിലൂടെയാണ് പ്രധാനമന്ത്രിയെ കൊല്ലണമെന്ന് ആഹ്വാനം ചെയ്തത്. കഴിഞ്ഞ ഏപ്രില്‍ 22-ാം തീയതിയാണ് സാമൂഹമാധ്യമങ്ങളില്‍ പ്രധാനമന്ത്രിയുടെ ചിത്രവുമായി അദ്ദേഹത്തെ അവഹേളിക്കുന്ന വാട്സആപ്പ് സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ചെയ്ത് അന്വേഷണം ആരംഭിച്ചത്.

ഹര്‍ത്താലുമായി ബന്ധപ്പെട്ട് മലപ്പുറം പോലീസ് വ്യാപകമായി കേസെടുക്കുകയും അറസ്റ്റ് നടത്തുകയും ചെയ്യുന്നതറിഞ്ഞ് ഇയാള്‍ ഗ്രൂപ്പില്‍ നിന്ന് പിന്‍വാങ്ങുകയും സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യുകയും ചെയ്തിരുന്നു. പ്രതിയുടെ മൊബൈല്‍ ഫോണ്‍ സൈബര്‍ ഫൊറന്‍സിക് പരിശോധനയ്ക്കയച്ചു.

English summary
narendra modi life threatenig message whatsapp group

More News from this section

Subscribe by Email