Wednesday September 26th, 2018 - 8:27:am
topbanner

ഡല്‍ഹി-മീററ്റ് എക്സ്പ്രസ് ഹൈവേ പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു

Jikku Joseph
ഡല്‍ഹി-മീററ്റ് എക്സ്പ്രസ് ഹൈവേ പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹി-മീററ്റ് അടക്കമുള്ള രണ്ട് എക്സ്പ്രസ് ഹൈവേകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉദ്ഘാടനം ചെയ്തു. 7500 കോടി ചെലവിലാണ് ഡല്‍ഹി-മീററ്റ് പദ്ധതി പൂര്‍ത്തിയാക്കിയത്. ഇതില്‍ ആദ്യഘട്ടത്തിന്റെ നിര്‍മാണമാണ് ഇപ്പോള്‍ പൂര്‍ത്തിയായത്.

ഇന്ത്യയിലെ ആദ്യത്തെ പരിസ്ഥിതി സൗഹാര്‍ദ ഹൈവേയാണ് ഡല്‍ഹി-മീററ്റ് എക്സ്പ്രസ് ഹൈവേ. ഉദ്ഘാടനത്തിന് ശേഷം മോഡി തുറന്ന കാറില്‍ എക്സ്പ്രസ് ഹൈവേയിലൂടെ സഞ്ചരിച്ചു. എക്സ്പ്രസ് പാത നിലവില്‍ വന്നതോടു കൂടി നിലവിലെ രണ്ടര മണിക്കൂര്‍ സമയ ദൈര്‍ഘ്യം 40 മിനുട്ടായി കുറയും. റോഡ് മലിനീകരണത്തില്‍ നിന്ന് മോചനം എന്നാണ് ഡല്‍ഹി-മീററ്റ് പാതയെ പ്രധാനമന്ത്രി വിശേഷിപ്പിച്ചത്.

ഇതിനു ശേഷമാണ് ഉത്തര്‍പ്രദേശിലെ ബാഗ്പത്തിലുള്ള ഈസ്റ്റേണ്‍ പെരിഫറല്‍ എക്സ്പ്രസ് ഹൈവേ മോഡി ഉദ്ഘാടനം ചെയ്തത്. പതിനൊന്നായിരം കോടി രൂപയുടെ നിര്‍ദ്ദിഷ്ട പദ്ധതി പ്രകാരമുള്ള രാജ്യത്തെ ആദ്യത്തെ ഗ്രീന്‍ ഹൈവേ കൂടിയാണ്.

English summary
narendra modi inaugurated delhi-meerut expressway, eastern peripheral expressway today
topbanner

More News from this section

Subscribe by Email