Wednesday September 26th, 2018 - 4:47:pm
topbanner

കൊഹ്‌ലിയുടെ വെല്ലുവിളി താന്‍ ഏറ്റെടുക്കുകയാണെന്ന് മോഡി

Jikku Joseph
കൊഹ്‌ലിയുടെ വെല്ലുവിളി താന്‍ ഏറ്റെടുക്കുകയാണെന്ന് മോഡി

ന്യൂഡല്‍ഹി: വിരാട് കൊഹ്‌ലിയുടെ വെല്ലുവിളി ഏറ്റെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ട്വിറ്ററിലൂടെയായിരുന്നു മോഡിയുടെ മറുപടി. വെല്ലുവിളി സ്വീകരിച്ചിരിക്കുന്നു, തന്റെ ഫിറ്റ്നസ് വീഡിയോ ഉടന്‍ പോസ്റ്റു ചെയ്യുമെന്നും മോഡി ട്വിറ്ററില്‍ കുറിച്ചു.


നേരത്തെ ക്രിക്കറ്റ് താരം വിരാട് കൊഹ്‌ലി 20 സ്പൈഡര്‍ പ്ലാങ്ക് ചെയ്യുന്ന വീഡിയോ പോസ്റ്റു ചെയ്യുകയും ഭാര്യ അനുഷ്‌കയേയും പ്രധാനമന്ത്രിയേയും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണിയേയും വെല്ലുവിളിക്കുകയും ചെയ്തിരുന്നു.

ചൊവ്വാഴ്ച കേന്ദ്ര ഐ.ടി മന്ത്രി രാജ്യവര്‍ധന്‍ റാത്തോറാണ് ട്വിറ്ററില്‍ ഫിറ്റ്നസ് ചാലഞ്ചിന് തുടക്കമിട്ടത്. പുഷ് അപ്പ് ചെയ്യുന്ന വീഡിയോ പോസ്റ്റു ചെയ്തുകൊണ്ടായിരുന്നു റാത്തോര്‍ ചാലഞ്ച് നടത്തിയത്.

topbanner

More News from this section

Subscribe by Email