ന്യൂഡല്‍ഹി: അമേരിക്കയില്‍ നിന്നും മടങ്ങിവരികയായിരുന്ന നാരദ ന്യൂസ് സിഇഒ മാത്യു സാമുവലിനെ ഡല്‍ഹി വിമാനത്താവളത്തില്‍ വെച്ച് ഇമ്മിഗ്രേഷന്‍ അധികൃതര്‍ കസ്റ്റഡിയില്‍ എടുത്ത ശേഷം വിട്ടയച്ചു.
നാരദ ന്യൂസ് നടത്തിയ ഒളിക്യാമറ ഓപ്പറേഷനുമായി ബന്ധപ്പെട്ട കേസിലാണ് സാമുവലിനെ കസ്റ്റഡിയിലെടുത്തത്. കോല്‍ക്കത്ത പൊലീസ് എടുത്ത കേസിന്റേയും ലുക്ക് ഔട്ട് നോട്ടീസിന്റേയും അടിസ്ഥാനത്തിലായിരുന്നു നടപടി.
ബംഗാളിലെ മമതാ ബാനര്‍ജിയുടെ തൃണമൂല്‍ സര്‍ക്കാരിന് കീഴിലുള്ള അഴിമതി തുറന്നുകാട്ടുന്ന ഒളിക്യാമറ ഓപ്പറേഷന് നടത്തിയതുമായി ബന്ധപ്പെട്ടാണ് മാത്യു സാമുവലിനെ കസ്റ്റഡിയിലെടുത്തത്.
മാത്യു സാമുവലിനെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും ചോദ്യം ചെയ്യുന്നില്ലെന്നും കോല്‍ക്കത്ത പൊലീസ് ജോയിന്റ് കമ്മീഷണര്‍ വിശാല്‍ ഗാര്‍ഗ് പറഞ്ഞു. അമേരിക്കയില്‍ നിന്ന് ദുബായ് വഴി മടങ്ങിയെത്തിയ മാത്യു സാമുവലിനെ ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇമ്മിഗ്രേഷന്‍ അധികൃതര്‍ തടഞ്ഞു വയ്ക്കുകയായിരുന്നു.
ഓളികാമറ ഓപ്പറേഷനില്‍ കുടുങ്ങിയ ബംഗാള്‍ മന്ത്രി സോവന്‍ ചതോപാധ്യയുടെ ഭാര്യയും കൊല്‍ക്കത്ത മേയറുമായ രത്നാ ചതോപാധ്യായയാണ് മാത്യു സാമുവലിനെതിരെ പരാതി നല്‍കിയത്. ഐപിസി 469 വ്യാജരേഖയുണ്ടാക്കല്‍, 500 അപകീര്‍ത്തിപ്പെടുത്തല്‍, 505 സ്പര്‍ധയുണ്ടാക്കുന്ന പ്രസ്താവനകള്‍ നടത്തല്‍, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ഇദ്ദേഹത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
അമലാ പോള്‍ വിജയ് ദാമ്പത്യ ബന്ധത്തില്‍ മലയാളത്തിലെ സൂപ്പര്‍താരം ഇടപെട്ടു
അമ്മയായ സന്തോഷം അറിയിച്ചു കൊണ്ട് നടി മുക്തയുടെ പ്രസവ സമയത്തെ ഫോട്ടോ ഫേസ്ബുക്കിൽ
ക്ഷേത്രം പുരോഹിതയായി ദളിത് വനിതയെ നിയമിച്ച് പുതു ചരിത്രം സൃഷ്ടിച്ചു