Saturday May 26th, 2018 - 9:40:am
topbanner

മുത്തലാഖ് അവസാനിപ്പിക്കാന്‍ കേന്ദ്രം പുതിയ നിയമം കൊണ്ടുവരാനൊരുങ്ങുന്നു

rajani v
മുത്തലാഖ് അവസാനിപ്പിക്കാന്‍ കേന്ദ്രം പുതിയ നിയമം കൊണ്ടുവരാനൊരുങ്ങുന്നു

ന്യൂഡല്‍ഹി: മുത്തലാഖിനെ വിലക്കാന്‍ പുതിയ നിയമം കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിടുന്നു. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിലാണ് മുത്തലാഖ് നിരോധിക്കുന്ന ബില്‍ അവതരിപ്പിക്കാന്‍ കേന്ദ്രം ഒരുങ്ങുന്നത്. മുത്തലാഖ് നിരോധനത്തിന് നിയമ നിര്‍മ്മാണം നടത്താന്‍ മന്ത്രിതല സമിതി കരട് തയ്യാറാക്കുന്നുണ്ടെന്നും സൂചനയുണ്ട്.

ബില്‍ പരാജയപ്പെട്ടാല്‍ അത് സര്‍ക്കാരിന് വലിയ തിരിച്ചടിയുണ്ടാക്കും, മറിച്ച് ബില്‍ പാസായാല്‍ കൂടുതല്‍ പഠനങ്ങള്‍ നടത്താന്‍ പ്രത്യേക സമിതിയെ നിയമിച്ച് വിവിധ സംസ്ഥാനങ്ങളുടെ പിന്തുണയും തേടേണ്ടതുണ്ട്.മൂന്ന് തലാഖും ഒരുമിച്ചു ചൊല്ലി ബന്ധം വേര്‍പ്പെടുത്തുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് നേരത്തെ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.

മുത്തലാഖ് ഭരണഘടനാ വിരുദ്ധമെന്ന് ഉത്തരവിറക്കിയ ചീഫ് ജസ്റ്റിസ് കെഹാര്‍ ആറു മാസത്തിനകം നിയമ നിര്‍മ്മാണം നടത്തണമെന്ന് നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും സര്‍ക്കാരിന് മുന്നില്‍ കടമ്പകളേറെയാണ്.

 

 

Read more topics: muthalaq, parlement, bill
English summary
muthalaq parlement bill

More News from this section

Subscribe by Email