Monday September 24th, 2018 - 4:01:pm
topbanner

മുത്തലാഖ് ; ക്രിമിനല്‍ കുറ്റമാക്കി മൂന്നു വര്‍ഷം തടവു ശിക്ഷയ്ക്കു നിയമം വരുന്നു

suji
മുത്തലാഖ് ; ക്രിമിനല്‍ കുറ്റമാക്കി മൂന്നു വര്‍ഷം തടവു ശിക്ഷയ്ക്കു നിയമം വരുന്നു

മുത്തലാഖിന് ശിക്ഷ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ ബില്‍ വരുന്നു. പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തില്‍ ഇന്‍സ്റ്റന്റ് മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കാനുള്ള ബില്ലാണ് അവതരിപ്പിക്കുക. കൂടാതെ ജീവിതച്ചെലവും, കുട്ടികളുടെ സംരക്ഷണയും ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളും ഉള്‍പ്പെടുത്തിയാണ് കരട് ബില്‍ തയ്യാറാകുന്നത്.                                                             
വാക്ക് കൊണ്ടോ, എഴുതിയോ, ഇലക്ട്രോണിക് ഡിവൈസ് വഴി ഇമെയില്‍, മെസേജുകള്‍ എന്നിവ ഉപയോഗിച്ചോ മുത്തത്തലാഖ് ചൊല്ലി ഭാര്യയെ മൊഴി ചൊല്ലിയാല്‍ ഭര്‍ത്താക്കന്‍മാര്‍ക്ക് അകത്ത് ജയിലഴി എണ്ണി കിടക്കാനുള്ള യോഗമുണ്ടാകും. മൂന്ന് വര്‍ഷത്തെ ജയില്‍ശിക്ഷയും, പിഴയും ചുമത്താനാണ് കരട് ബില്‍ ഉദ്ദേശിക്കുന്നത്. കൂടാതെ ഈ കുറ്റം കോടതിയുടെ ചട്ടങ്ങള്‍ക്ക് വിധേയമാക്കാനും, ജാമ്യമില്ലാത്തതുമാക്കാനും ആലോചിക്കുന്നുണ്ട്. തലാഖ് മൂന്ന് തവണ ആവര്‍ത്തിച്ച് ചൊല്ലി ഭാര്യയെ ഉപേക്ഷിക്കാന്‍ ഭര്‍ത്താവിനുള്ള അവകാശമാണ് മുത്തലാഖ്. മുത്തലാഖ് നിയമവിരുദ്ധമാണെന്ന് സുപ്രീംകോടതി വിധിച്ചെങ്കിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇതു തുടരുന്നതായി പരാതിയുണ്ട് .

 

Read more topics: mutalaq ,imprisonment
English summary
mutalaq will be criminal offence
topbanner

More News from this section

Subscribe by Email