topbanner
Wednesday February 21st, 2018 - 2:52:pm
topbanner
Breaking News

ഇന്ത്യന്‍ ഗ്രാമം പാകിസ്ഥാന്‍ പോലെയെന്ന് ഈദ് പ്രസംഗം മുസ്ലീം പുരോഹിതന്‍ അറസ്റ്റില്‍

suji
ഇന്ത്യന്‍ ഗ്രാമം പാകിസ്ഥാന്‍ പോലെയെന്ന് ഈദ് പ്രസംഗം മുസ്ലീം പുരോഹിതന്‍ അറസ്റ്റില്‍

കര്‍ണ്ണാടകയിലെ ഹുബളിയിലുള്ള ഒരു ഗ്രാമം പാകിസ്ഥാന്‍ പോലെയെന്ന് വിശേഷിപ്പിച്ച മുസ്ലീം പുരോഹിതനെ അറസ്റ്റ് ചെയ്തു. ഇദ്ദേഹത്തിന്റെ പ്രസംഗ വീഡിയോ വൈറലായതോടെ അറസ്റ്റ് ചെയ്ത് 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. ഈദ്-മിലാദ് പ്രസംഗത്തിലാണ് ഗണേഷ് പേട് പാകിസ്ഥാന്‍ പോലെയെന്ന് അബ്ദുള്‍ ഹമീദ് ഖൈരാതി അഭിപ്രായപ്പെട്ടത്.

വീഡിയോ പ്രചരിച്ചതോടെ പുരോഹിതനെതിരെ നടപടി ആവശ്യപ്പെട്ട് ബിജെപി പ്രവര്‍ത്തകരും, ഹിന്ദു സംഘടനകളും രംഗത്തെത്തി. പ്രസംഗം കൈവിട്ട് പോയെന്ന് മനസ്സിലാക്കിയ പുരോഹിതന്‍ വാക്കുകള്‍ തെറ്റായി ഉപയോഗിച്ചതിന് മാപ്പ് പറഞ്ഞു. ഗണേഷ് പേടിലെ മുസ്ലീങ്ങള്‍ ഈദ്-മിലാദ് പാകിസ്ഥാനേക്കാള്‍ നന്നായി ആഘോഷിക്കുന്നു എന്ന് പറയാനാണ് താന്‍ ഉദ്ദേശിച്ചതെന്ന് അദ്ദേഹം വിശദീകരിച്ചു.

പ്രസംഗത്തിനിടയില്‍ അബദ്ധത്തില്‍ താരതമ്യം ചെയ്ത് പോയതാണെന്നും അബ്ദുള്‍ ഹമീദ് വ്യക്തമാക്കി. എന്തായാലും പുരോഹിതനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. മതം, വംശം, ജന്മസ്ഥലം തുടങ്ങിയവയുടെ പേരില്‍ ജനങ്ങള്‍ക്കിടയില്‍ ശത്രുത പടര്‍ത്തുക, സമാധാന അന്തരീക്ഷം തകര്‍ക്കുന്ന നടപടികള്‍ ചെയ്യുക എന്നീ കുറ്റങ്ങളാണ് ഇദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത്.

 

Read more topics: muslim priest,arrest, karnataka
English summary
muslim priest arrest in karnataka
topbanner

More News from this section

Subscribe by Email