Tuesday May 21st, 2019 - 4:22:pm
topbanner
topbanner

ബീഫിന്റെ പേരില്‍ കൊല: ബിജെപി നേതാവടക്കം 11 പേര്‍ക്ക് ജീവപര്യന്തം

ANJU NC
ബീഫിന്റെ പേരില്‍ കൊല: ബിജെപി നേതാവടക്കം 11 പേര്‍ക്ക് ജീവപര്യന്തം

റാഞ്ചി: ജാര്‍ഖണ്ഡില്‍ ബീഫ് കൈവശം വെച്ചെന്നാരോപിച്ച് അലിമുദ്ദീന്‍ അന്‍സാരിയെന്ന യുവാവിനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ കേസില്‍ ബിജെപി നേതാവ് നിത്യാനന്ദ് മഹാതോ അടക്കം 11 പേര്‍ക്ക് ജീവപര്യന്തം. ജാര്‍ഖണ്ഡ് അതിവേഗ കോടതിയാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്.

പതിനൊന്ന് പ്രതികളില്‍ മൂന്ന് പേര്‍ക്കെതിരെ ഗൂഢാലോചനാക്കുറ്റം സംശയാതീതമായി തെളിഞ്ഞെന്നും കോടതി കണ്ടെത്തി. ശിക്ഷിക്കപ്പെട്ടവരില്‍ മൂന്നു പേര്‍ ഗോരക്ഷാ സമിതി പ്രവര്‍ത്തകരാണ്. കഴിഞ്ഞ വര്‍ഷം ജൂണ്‍ 29നാണ് അലിമുദ്ദീനെ അന്‍പതോളം വരുന്ന ജനക്കൂട്ടം മര്‍ദ്ദിച്ചു കൊന്നത്. വാന്‍ തീവെച്ചു നശിപ്പിക്കുകയും ചെയ്തു. വിവരമറിഞ്ഞെത്തിയ പോലീസ് അലിമുദ്ദീനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

English summary
murder in the name of beef: 11 got life term included bjp leader
topbanner

More News from this section

Subscribe by Email