Friday November 16th, 2018 - 4:52:am
topbanner

നാലാമതും ഗര്‍ഭിണിയായ യുവതിയെ ഭര്‍ത്താവ് കൊലപ്പെടുത്തി ചാക്കിലാക്കി ഓടയില്‍ തള്ളി  

RA
നാലാമതും ഗര്‍ഭിണിയായ യുവതിയെ ഭര്‍ത്താവ് കൊലപ്പെടുത്തി ചാക്കിലാക്കി ഓടയില്‍ തള്ളി   

ഗാസിയാബാദ്: നാലാമതും ​ഗർഭിണിയായ ഭാര്യയെ ഭർത്താവ് കൊന്നു ചാക്കിൽക്കെട്ടി ഓടയിൽ തള്ളി.ഇക്കഴിഞ്ഞ ആഗസ്ത് 25നാണ് ക്രോസിംഗ് റിപ്പബ്ലിക്കിന് സമീപം ഓടയില്‍ 30 കാരിയായ സഞ്ജനയുടെ മൃതദേഹം കണ്ടെത്തിയത്. പോലീസിന്റെ അന്വേഷണത്തില്‍ കൊല ചെയ്തത് ഭര്‍ത്താവ് രാജീവ് പോദ്ദര്‍(35) ആണെന്ന് കണ്ടെത്തി.സംഭവത്തിന്റെ തുടക്കം ഇങ്ങനെ മൂന്നു പെണ്‍മക്കളെ പ്രസവിച്ച ഭാര്യ നാലാമതും ഗര്‍ഭിണിയാണെന്നറിഞ്ഞ രാജീവ് പോദ്ദറിനു ഇക്കാര്യം അം​ഗീകരിക്കാൻ കഴിഞ്ഞില്ല.

നാലാമത് ഒരു കുട്ടി വരുന്നത് ഭര്‍ത്താവ് ആഗ്രഹിച്ചിരുന്നില്ല. ഇതേചൊല്ലി ഭാര്യയുമായുള്ള തര്‍ക്കത്തിനൊടുവിലാണ് ഇയാള്‍ ക്രൂരമായ കൊലപാതകം നടത്തിയത്. ബിഹാറിലെ ദര്‍ഭാനയില്‍ കഴിഞ്ഞിരുന്ന കുടുംബം കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്ബാണ് ദണ്ഡെഹരെയില്‍ താമസം തുടങ്ങിയത്. ഭാര്യ നാലാമതും ഗര്‍ഭിണി ആയതിന്റെ പേരില്‍ രാജീവ് ഇക്കഴിഞ്ഞ ആഗസ്ത് 19ന് രാത്രി അവരുമായി വഴക്കിട്ടിരുന്നു. ഗര്‍ഭസ്ഥശിശുവിനെ വേണ്ട എന്നായിരുന്നു അയാളുടെ നിലപാട്. എന്നാല്‍ ഗര്‍ഭം അലസിപ്പിക്കാന്‍ ഭാര്യ തയ്യാറായില്ല.

നിലവില്‍ ആറും നാലും മൂന്നും വയസുള്ള പെണ്‍മക്കളാണ് ദമ്ബതികള്‍ക്കുള്ളത്. വഴക്കിനിടെ പ്രകോപനം മൂത്ത യുവാവ് അടുക്കളയില്‍ നിന്നും കത്തിയെടുത്ത് ഭാര്യയെ കുത്തുകയായിരുന്നു. നാലു തവണ കുത്തേറ്റ യുവതി തത്സമയം തന്നെ മരണമടഞ്ഞു.രാത്രിതന്നെ ഭാര്യയുടെ മൃതദേഹം ചാക്കില്‍കെട്ടി ബൈക്കില്‍ കയറ്റി ക്രോസിംഗ് റിപ്പബ്ലിക്കിലെ അഴുക്കുചാലില്‍ തള്ളുകയായിരുന്നു.

തുടര്‍ന്ന് പോലീസ് സ്റ്റേഷനില്‍ ചെന്ന് ഭാര്യയെ കാണാനില്ലെന്ന പരാതിയും നല്‍കി. എന്നാല്‍ കൊലപാതകമാണെന്ന് കാണിച്ച്‌ ഭാര്യയുടെ ബന്ധുക്കളും പരാതിയുമായി രംഗത്തെത്തുകയായിരുന്നു.സംശയം രാജീവിനു നേരെ നീണ്ടതോടെ പോലീസ് ഇയാളെ ചോദ്യം ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലില്‍ രാജീവ് കുറ്റസമ്മതം നടത്തി.

Read more topics: murder case, husband, arrest
English summary
murder case husband arrest
topbanner

More News from this section

Subscribe by Email