topbanner
Monday December 11th, 2017 - 7:46:am
topbanner
topbanner

ഭര്‍ത്താവിനെ കൊന്ന് തള്ളിയത് സെപ്റ്റിക് ടാങ്കില്‍; വീട് അനാശാസ്യകേന്ദ്രം, പോലീസ് പറയുന്നതിങ്ങനെ

Jikku Joseph
ഭര്‍ത്താവിനെ കൊന്ന് തള്ളിയത് സെപ്റ്റിക് ടാങ്കില്‍; വീട് അനാശാസ്യകേന്ദ്രം, പോലീസ് പറയുന്നതിങ്ങനെ

മുംബൈ: ഭര്‍ത്താവിനെ കൊലപ്പെടുത്തി സെപ്റ്റിക് ടാങ്കില്‍ തള്ളിയ ഭാര്യയെ 13 വര്‍ഷത്തിനു ശേഷം പോലീസ് പിടികൂടി. സെപ്റ്റിക് ടാങ്ക് പരിശോധിച്ച പോലീസിന് അസ്ഥികൂടത്തിന്റെ അവശിഷ്ടങ്ങളും കിട്ടി. മുംബൈയില്‍ ചൊവ്വാഴ്ച രാത്രിയാണ് ദുരൂഹമായ കൊലപാതകത്തിന്റെ ചുരുള്‍ അഴിഞ്ഞത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് വീട്ടില്‍ റെയ്ഡ് നടത്തിയത്.

ഫരീദ ഭാരതി എന്ന യുവതി വീട്ടില്‍ അനാശാസ്യ പ്രവര്‍ത്തനം നടക്കുന്നുവെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് റെയ്ഡിനെത്തിയത്. വീട്ടില്‍ ബന്ദിയാക്കിയിരുന്ന നാല് യുവതികളെ മോചിപ്പിച്ചു. ഫരീദയെയും ഇടപാടിനെത്തിയ ഒരാളെയും അറസ്റ്റു ചെയ്തിരുന്നു.

എന്നാല്‍ പിറ്റേന്ന് പോലീസിനെ ഞെട്ടിച്ചുകൊണ്ട് വീണ്ടുമൊരു സന്ദേശമെത്തി ഫരീദ അനാശാസ്യം മാത്രമല്ല, നിരവധി കൊലപാതകങ്ങളും ചെയ്തിട്ടുണ്ടെന്നായിരുന്നു വിവരം. ഭര്‍ത്താവിനേയും ഇവര്‍ കൊലപ്പെടുത്തിയെന്ന് രഹസ്യ സന്ദേശത്തില്‍ വ്യക്തമാക്കിയിരുന്നു. ഇതേതുടര്‍ന്നാണ് ചൊവ്വാഴ്ച രാത്രി ഇവരുടെ വീട്ടില്‍ വീണ്ടും പരിശോധന നടന്നത്.

ചോദ്യം ചെയ്യലില്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയെന്ന് ഫരീദ പോലീസിനോട് സമ്മതിച്ചു. 13 വര്‍ഷം മുന്‍പാണ് ഭര്‍ത്താവ് സഹദേവിനെ കൊന്ന് സെപ്റ്റിക് ടാങ്കില്‍ തള്ളിയതെന്ന് ഇവര്‍ പോലീസിനോട് പറഞ്ഞു. ഉറങ്ങിക്കിടക്കുമ്പോള്‍ തലയ്ക്കടിച്ചാണ് കൊലപാതകം നടത്തിയത്. എന്നാല്‍ കൊലപാതകത്തിന്റെ കാരണം അവര്‍ വെളിപ്പെടുത്തിയില്ല.

English summary
mumbai woman killed husband, kept body in septic tank for 13 years
topbanner topbanner

More News from this section

Subscribe by Email