Friday September 21st, 2018 - 11:30:pm
topbanner

പ്രണയാഭ്യർത്ഥന നിരസിച്ചു; പട്ടാപ്പകൽ യുവതിയെ കുത്തിക്കൊന്നു

Renjini
പ്രണയാഭ്യർത്ഥന നിരസിച്ചു;  പട്ടാപ്പകൽ യുവതിയെ കുത്തിക്കൊന്നു

മുബൈ: മുബൈയിലെ താനെയിൽ പ്രണയാഭ്യർത്ഥന നിരസിച്ചതിൽ യുവതിയെ പട്ടാപ്പകൽ കുത്തിക്കൊന്നു.പ്രാചി വികാസ് സാദെ എന്ന 20കാരിയാണ് കൊല്ലപ്പെട്ടത്. ആകാശ് പവാര്‍ എന്ന ഇരുപത്തിയഞ്ചുകാരൻ യുവതിയെ പിന്തുടരുകയും പ്രണയാഭ്യർഥന നടത്തുകയുമായിരുന്നു. എന്നാൽ ഇതു നിരസിച്ചതോടെ ദേഷ്യപ്പെട്ട് ഇയാള്‍ യുവതിയെ ആക്രമിക്കുകയും, പലതവണ കത്തി ഉപയോഗിച്ച് കുത്തുകയും ചെയ്തു.

കുത്തിയതിന് ശേഷം അതുവഴി വന്ന വാഹനത്തിന് മുന്നിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ചെങ്കിലും രക്ഷപ്പെട്ടു. ഇയാളുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.പ്രാചി വികാസ് സാദെ അവരുടെ സ്‌കൂട്ടർ ഓടിച്ച് മുര്‍ഫി ആര്‍ടിഓ സ്റ്റേഷന് സമീപം എത്തിയപ്പോഴായിരുന്നു ആക്രമണം.

പള്‍സറില്‍ എത്തിയ യുവാവ് ഇവരോട് സംസാരിക്കുകയും കത്തി ഉപയോഗിച്ച് കഴുത്തിലും ശരീരഭാഗങ്ങളിലും കുത്തുകയും ചെയ്തുവെന്നു പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു. കോളെജില്‍ നിന്നും പഠനം ഉപേക്ഷിച്ചിറങ്ങിയ ശേഷം ചെറിയ ജോലികള്‍ ചെയ്ത് ജീവിക്കുകയായിരുന്നു പെൺകുട്ടി.

Read more topics: mumbai, stabbed, girl, love, proposal
English summary
The girl was stabbed to death by the girl in denial of love proposal.
topbanner

More News from this section

Subscribe by Email