Wednesday November 14th, 2018 - 2:34:pm
topbanner

ഇന്ന് മുതല്‍ മുംബൈയില്‍ പ്ലാസ്റ്റിക് നിരോധനം നിലവില്‍ വരും: പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ തിരികെ നല്‍കാനും സമയം അനുവദിച്ചു ;നിരോധനം ലംഘിക്കുന്നവര്‍ക്ക് 5,000 രൂപ പിഴ

rajani v
ഇന്ന് മുതല്‍ മുംബൈയില്‍ പ്ലാസ്റ്റിക് നിരോധനം  നിലവില്‍ വരും: പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ തിരികെ നല്‍കാനും സമയം അനുവദിച്ചു ;നിരോധനം ലംഘിക്കുന്നവര്‍ക്ക് 5,000 രൂപ  പിഴ

മുംബൈ: ഇന്ന് മുതല്‍ മുംബൈയില്‍ പ്ലാസ്റ്റിക് നിരോധനം കര്‍ശനമാക്കുന്നു. പ്ലാസ്റ്റിക് കാരി ബാഗുകള്‍, പ്ലാസ്റ്റിക് പൗച്ചുകള്‍, ഒരിക്കല്‍ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ എന്നിവക്കെല്ലാം നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്. നിരോധനനം ലംഘിക്കുന്നവര്‍ക്ക് കനത്ത പിഴശിക്ഷ ലഭിക്കും.നിരോധനം കര്‍ശനമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാനായി ബ്രിഹാന്‍മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍(ബിഎംസി) ഇന്‍സ്പെക്ടര്‍മാരുടെ ലിസ്റ്റും തയ്യാറാക്കികഴിഞ്ഞു.

നഗരത്തിലുടനീളം കടകളും നിരത്തിലുള്ള ആളുകളെയും നിരീക്ഷിക്കാനാണ് ഇവര്‍ക്ക് നല്‍കിയിട്ടുള്ള നിര്‍ദേശം. അധികം താമസിക്കാതെ തന്നെ ഷോപ്പിംഗ് മാളുകളിലും മാര്‍ക്കറ്റുകളിലും നിരീക്ഷണം നടത്താനുള്ള ഇന്‍സ്പെക്ടര്‍മാരുടെ ലിസ്റ്റും പുറത്തുവിടും. ബിഎംസി ഉദ്യോഗസ്ഥരായ ഇവര്‍ക്ക്പ്ലാ സ്റ്റ് കവറുകള്‍ ഉപയോഗിക്കുന്നവരില്‍ നിന്ന് പിഴ നേരിട്ട് ഈടാക്കാനുള്ള അധികാരമുണ്ടാകും. നിരോധനം കര്‍ശനമാക്കുന്നതിന് 225 ഉദ്യോഗസ്ഥരെയാണ് നിയമിക്കുന്നതെന്നും നഗരസഭ നല്‍കുന്ന അതോറിറ്റി ലെറ്ററും തിരിച്ചറിയല്‍ കാര്‍ഡുമായാണ് ഇവര്‍ ജോലിയിലുണ്ടായിരിക്കുകയെന്നും ചൗദരി പറഞ്ഞു.

ആദ്യത്തെ തവണ പ്ലാസ്റ്റിക് നിരോധനം ലംഘിക്കുന്നവര്‍ക്ക് 5,000 രൂപയും രണ്ടാം തവണ ലംഘിക്കുന്നവര്‍ക്ക് 10,000 രൂപയും മൂന്നാമത് ലംഘിക്കുന്നവര്‍ക്ക് 25,000 രൂപയുമാണ് പിഴ ശിക്ഷ. ഇതിനൊപ്പം മൂന്ന് മാസം വരെ തടവ് ശിക്ഷയും ലഭിക്കും. പഴയ പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ തിരികെ നല്‍കാനും മുംബൈ കോര്‍പ്പറേഷന്‍ സമയം അനുവദിച്ചിട്ടുണ്ട്.തിങ്കളാഴ്ച മുതല്‍ ഇതുസംബന്ധിച്ച പരിശോധനകള്‍ കര്‍ശനമാക്കുമെന്നും കോര്‍പ്പറേഷന്‍ അറിയിച്ചു.

പ്ലാസ്റ്റിക് സഞ്ചികള്‍, പ്ലേറ്റുകള്‍, സ്പൂണുകള്‍, ഗ്ലാസുകള്‍, കണ്ടെയ്നറുകള്‍, പ്ലാസ്റ്റിക് ബാനറുകള്‍, ഷീറ്റുകള്‍, തെര്‍മോക്കോള്‍ ഉല്‍പന്നങ്ങള്‍ തുടങ്ങിയവയ്ക്ക് നിരോധനം ഏര്‍പ്പെടുത്തികൊണ്ട് മാര്‍ച്ച് 23ന് സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയിരുന്നു. പ്ലാസ്റ്റിക്കുകള്‍ ഉപേക്ഷിച്ച് പരിസ്ഥിതി സൗഹൃദ ഉല്‍പന്നങ്ങള്‍ ശീലമാക്കാന്‍ മൂന്ന് മാസത്തെ സമയമാണ് അനുവദിച്ചിരുന്നത്. ഈ സമയത്തും പിഴ ഈടാക്കുന്നതില്‍ തടസമില്ലായിരുന്നെങ്കിലും ആളുകള്‍ തുണികൊണ്ടും കടലാസുകൊണ്ടുമുള്ള കവറുകളുമായി പൊരുത്തപ്പെടുന്നതിന് കുറച്ച് സമയം അനുവദിക്കുകയായിരുന്നെന്നും നഗരസഭ ഡെപ്യൂട്ടി കമ്മീഷ്ണര്‍ നിഥി ചൗദരി പറയുന്നു.

 

 

 

Read more topics: mumbai, plastic ban
English summary
mumbai plastic ban
topbanner

More News from this section

Subscribe by Email