Wednesday September 26th, 2018 - 1:14:pm
topbanner

പോലീസുകാരെ കാഴ്ചക്കാരാക്കി ജനക്കൂട്ടം യുവാവിനെ തലകീഴായി കെട്ടിത്തൂക്കി തല്ലിക്കൊന്നു

rajani v
പോലീസുകാരെ കാഴ്ചക്കാരാക്കി ജനക്കൂട്ടം യുവാവിനെ തലകീഴായി കെട്ടിത്തൂക്കി തല്ലിക്കൊന്നു

താനെ: പൊലീസുകാര്‍ നോക്കി നില്‍ക്കേ മുംബൈയില്‍ ആള്‍ക്കൂട്ടം മാനസികാസ്വാസ്ഥ്യമുള്ള യുവാവിനെ തലകീഴായി കെട്ടി തുക്കി കൊലപ്പെടുത്തി.യുവാവിന്റെ കയ്യും കാലും കെട്ടി മരക്കൊമ്പില്‍ തലകീഴായി കെട്ടിത്തൂക്കിയായിരുന്നു കൊലപാതകം. ഈ ക്രൂരകൃത്യത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.

മൂര്‍ച്ചയുള്ള ആയുധങ്ങള്‍ ഉപയോഗിച്ചാണ് ആളുകള്‍ ഇയാളെ കൂട്ടം ചേര്‍ന്ന് ആക്രമിച്ചത്. ഇയാളുടെശരീരത്തിലെ അവസാന ശ്വാസം നിലയ്ക്കും വരെയും പീഡനം തുടര്‍ന്നുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. സംഭവ സ്ഥലത്ത് വെച്ച് തന്നെ യുവാവ് കൊല്ലപ്പെടുകയായിരുന്നു.

കൊല്ലപ്പെട്ട യുവാവ് ആരാണെന്ന് വ്യക്തമായിട്ടില്ല. ഇയാളെ അക്രമിക്കാനുണ്ടായ സാഹചര്യവും വ്യക്തമല്ല. എന്നാല്‍ ഒരു വാഹനത്തില്‍ വന്ന ഇയാള്‍ കടകള്‍ അടിച്ചു തകര്‍ത്ത് പ്രകോപനം ഉണ്ടാക്കിയെന്നാണ് നാട്ടുകാരുടെ വാദം.

സംഭവത്തില്‍ പ്രതികളായ അമിത് പട്ടീല്‍, സാഗര്‍ പട്ടീല്‍, ബല്‍റാം എന്നീ മൂന്ന് ആളുകളെപൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.അക്രമം നോക്കി നിന്ന രണ്ട് പൊലീസ് കോണ്‍സ്റ്റബിളുമാരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.

 

 

 

 

Read more topics: mumbai, murder ,case, police
English summary
mumbai murder case police
topbanner

More News from this section

Subscribe by Email