Saturday November 17th, 2018 - 10:19:am
topbanner

ഭാര്യയുടെ മൃതദേഹവുമായി എട്ടു മണിക്കൂറോളം കാറില്‍ ; മുംബൈയില്‍ യുവാവ് പിടിയിലായി

suji
ഭാര്യയുടെ മൃതദേഹവുമായി എട്ടു മണിക്കൂറോളം കാറില്‍ ; മുംബൈയില്‍ യുവാവ് പിടിയിലായി

മുംബൈ ; ഭാര്യയുടെ മൃതദേഹവുമായി കാറില്‍ മുംബൈ നഗരത്തിലൂടെ യുവാവ് സഞ്ചരിച്ചത് എട്ടു മണിക്കൂറോളം. യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഈ മാസം ഏഴിനാണ് സംഭവം നടന്നത്.

അന്ധേരി സാക്കിനാക്ക നിവാസിയായ സോക്ലാറാം പുരോഹിത് (28) ആണ് ആത്മഹത്യാ പ്രേരണ കുറ്റത്തിന് അറസ്റ്റിലായത്. കുട്ടികളില്ലാത്തതിന്റെ പേരില്‍ ഇരുവരും തമ്മില്‍ നിരന്തരമായി വഴക്കുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട് .

സാക്കിനാക്കയില്‍ കട നടത്തുന്ന സൊക്ലാറാം ജൂണ്‍ ഏഴിന് പുലര്‍ച്ചെ വീട്ടിലെത്തിയപ്പോള്‍ ഭാര്യ മണി ബെന്നിനെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തി. ആശുപത്രിയിലെത്തിച്ചപ്പോള്‍ മരണം സ്ഥിരീകരിച്ചു.

ആശുപത്രിയില്‍ നിന്ന് പുറത്തിറങ്ങിയ ഇയാള്‍ കാറില്‍ മൃതദേഹം മറ്റൊരു ആശുപത്രിയിലെത്തിച്ചു. ഇവിടേയും ഡോക്ടര്‍മാര്‍ മരണം സംഭവിച്ചത് അറിയിച്ചതോടെ കാറിന്റെ പിന്‍സീറ്റില്‍ മൃതദേഹമിരുത്തി തിരിച്ച് വീട്ടിലെത്തിച്ചു.
രാവിലെ ഒമ്പതു മണിയോടെ ഭാര്യയുടെ ബന്ധുക്കളെ മരണ വിവരം അറിയിക്കുകയായിരുന്നു.

Read more topics: mumbai man arrested,wife,body
English summary
mumbai man arrested who carried wives body 8 hours
topbanner

More News from this section

Subscribe by Email