Wednesday September 26th, 2018 - 12:45:pm
topbanner

മുംബൈയില്‍ കനത്ത മഴ; ജനജീവിതം താറുമാറായി

renjini
മുംബൈയില്‍ കനത്ത മഴ; ജനജീവിതം താറുമാറായി

മുംബൈ: മുംബൈയില്‍ കനത്ത മഴയില്‍ ജനജീവിതം താറുമാറായി.  രണ്ടു ദിവസമായി തുടര്‍ന്ന കനത്ത മഴയെ തുടര്‍ന്ന് നഗരത്തിലെ ഗതാഗത സംവിധാനം പലയിടങ്ങളിലും പൂര്‍ണമായും നിലച്ച നിലയിലാണ്. പല സ്ഥലങ്ങളിലും റോഡുകളും റെയില്‍ പാളങ്ങളും വെള്ളത്തിനടിയിലാണ്.ബുധനാഴ്ച വരെ മഴ തുടരാനാണ് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

പല സ്ഥലങ്ങളിലും മുട്ടിന് മുകളിലാണ് വെള്ളം കയറിയിക്കുന്നത്. ദാദര്‍, സയണ്‍, പരേല്‍, കുര്‍ള, വിദ്യാവിഹാര്‍, അന്ധേരി, മലാഡ്, ജോഗേശ്വരി, താനെ, തുടങ്ങിയ സ്ഥലങ്ങളാില്‍ വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുകയാണ്.ഗതാഗത സംവിധാനം താറുമാറായതോടെ ജോലിക്ക് പോകുന്നവര്‍ ഏറെ പ്രയാസത്തിലായ. നിരവധി പേര്‍ റെയില്‍വേ സ്റ്റേഷനുകളിലും ബസ്സ് സ്റ്റോപ്പുകളിലുമായി മണിക്കൂറുകളോളം ചിലവഴിച്ച ശേഷം വീട്ടിലേക്ക് മടങ്ങി. ജോലിക്കാര്‍ എത്താതായതോടെ പല ഓഫീസുകളും നേരെത്തെ തന്നെ അടച്ചു. സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Read more topics: mumbai, heavy, rain,
English summary
heavy rain in mumbai
topbanner

More News from this section

Subscribe by Email