Tuesday November 13th, 2018 - 8:10:am
topbanner

എട്ടു മാസം ഗര്‍ഭിണിയായ ഇരുപതുകാരി കൂട്ടബലാത്സംഗത്തിനിരയായി

renjini
എട്ടു മാസം ഗര്‍ഭിണിയായ ഇരുപതുകാരി കൂട്ടബലാത്സംഗത്തിനിരയായി

മുംബൈ: എട്ടു മാസം ഗര്‍ഭിണിയായ ഇരുപതുകാരിയെ എട്ടു പേര്‍ ചേര്‍ന്ന്  ബലാല്‍ത്സംഗം ചെയ്തതായി പരാതി. ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം. ഭര്‍ത്താവിനെ കാറിനുള്ളില്‍ കെട്ടിയിട്ട ശേഷമായിരുന്നു പീഡനം. ഹോട്ടലുടമയായ ഭര്‍ത്താവിനൊപ്പം ബിസിനസ് ആവശ്യത്തിന് ടസ്ഗാവില്‍ എത്തിയതായിരുന്നു യുവതി.

ഹോട്ടൽ ജീവനക്കാർക്കായുള്ള അന്വേഷണത്തിൽ ജോലിക്കാരെ പരിചയമുണ്ടെന്ന് പറഞ്ഞ്   പ്രതികളില്‍ ഒരാളായ മുകുന്ദ് ഇവരെ വിളിച്ചു വരുത്തുകയായിരുന്നു.എട്ടുപേരും ചേര്‍ന്ന് ആക്രമിക്കുകയും പണവും സ്വര്‍ണാഭരണങ്ങളും കവരുകയും ചെയ്തു.

യുവതിയും ഭര്‍ത്താവും പിന്നീട് ടസ്ഗാവ് പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. പരാതിയില്‍ യുവതി നാലു പ്രതികളുടെ പേര് രേഖപ്പെടുത്തിയിട്ടുണ്ട്. മൂന്നു പ്രതികളെ അറസ്റ്റു ചെയ്തതായാണ് വിവരം. മഹാരാഷ്ട്ര സംസ്ഥാന വനിതാ കമ്മീഷന്‍ പോലീസിനോട് കേസില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. 

Read more topics: mumbai, girl, pregnant, raped
English summary
Eight months pregnant, a 20-year-old girl gang raped
topbanner

More News from this section

Subscribe by Email