Thursday September 20th, 2018 - 10:08:pm
topbanner
Breaking News

പങ്കാളിയാക്കാന്‍ മുന്‍ വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച അധ്യാപിക പിടിയില്‍

NewsDesk
പങ്കാളിയാക്കാന്‍ മുന്‍ വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച അധ്യാപിക പിടിയില്‍

ഇന്‍ഡോര്‍: മുന്‍ജന്മത്തിലെ ജീവിതപങ്കാളിയാണെന്നു പറഞ്ഞ് തന്റെ വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച അധ്യാപികയെ അറസ്റ്റ് ചെയ്തു. മുംബൈയില്‍ അധ്യാപികയായ കിരണ്‍ എന്ന വെറോണിക്ക ബൊറോദ (35)യാണ് അറസ്റ്റിലായത്.

പൂര്‍വ ജന്മത്തിലെ ജീവിത പങ്കാളിയാണെന്നാരോപിച്ച് 21 കാരിയായ എഞ്ചിനീയറിങ് വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായാണ് കേസ്. സംഭവത്തില്‍ വെറോണിക്കയെയും അവരെ സഹായിച്ച മുംബൈ പൊലീസ് കോണ്‍സ്റ്റബിള്‍ ആനന്ദ് മുധെയയും അറസ്റ്റ് ചെയ്തു.

മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം. ശനിയാഴ്ച രാത്രി വെറോണിക്ക വിദ്യാര്‍ഥിനിയുടെ വീട്ടിലെത്തി. തട്ടിക്കൊണ്ടുപോകല്‍ ശ്രമത്തിനിടെ വിദ്യാര്‍ഥിനിയുടെ നിലവിളി കേട്ട അയല്‍ക്കാര്‍ ഓടിക്കൂടുകയായിരുന്നു. വെറോണിക്ക വിവാഹിതയാണ്.

രാത്രിയോടെ അറസ്റ്റ് രേഖപ്പെടുത്തി. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും പൊലീസ് കസ്റ്റഡിയില്‍ 11 വരെ റിമാന്‍ഡ് ചെയ്തു. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ മുംബൈയിലെ ടാറ്റ മെമ്മോറിയല്‍ ആശുപത്രിയില്‍വെച്ച പരിചയപ്പട്ട വെറോണിക്കയും വിദ്യാര്‍ഥിനിയും പരസ്പരം ഫോണ്‍ നമ്പര്‍ കൈമാറിയിരുന്നു. ഇരുവരും മുന്‍ജന്മത്തില്‍ ഭാര്യാഭര്‍ത്താക്കന്മാരായിരുന്നുവെന്നും ഈ ജന്മത്തിലും ഒരുമിച്ച് ജീവിക്കണമെന്നും വെറോണിക്ക പറയുമായിരുന്നുന്നുവെന്നും പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്.

പല തവണ ഫോണ്‍ വിളിച്ച് മുംബൈയിലേക്കു ക്ഷണിച്ചതായും വിദ്യാര്‍ഥിനി പറഞ്ഞു. 15 നമ്പറുകളില്‍ നിന്നാണു പലപ്പോഴായി വിളിച്ചത്. ഒരിക്കല്‍ എഞ്ചിനീയറിങ് കോളജിലേക്കും വന്നു. എന്നാല്‍ വിദ്യാര്‍ഥിനി കാണാന്‍ തയാറായില്ല. മാനസിക സമ്മര്‍ദം പലപ്പോഴും താങ്ങാനായിരുന്നില്ലെന്നും പെണ്‍കുട്ടി നല്‍കിയ പരാതിയിലുണ്ട്.

Read more topics: tutor, arrest, mumbai
English summary
Mum tutor held for bid to abduct her 'life partner from last
topbanner

More News from this section

Subscribe by Email