topbanner
Thursday November 23rd, 2017 - 7:19:am
topbanner
Breaking News

മുന്‍ മുഖ്യമന്ത്രി അടയ്ക്കാനുള്ളത് 4 ലക്ഷം രൂപയുടെ വൈദ്യുതി ബില്‍

NewsDesk
മുന്‍ മുഖ്യമന്ത്രി അടയ്ക്കാനുള്ളത് 4 ലക്ഷം രൂപയുടെ വൈദ്യുതി ബില്‍

ലക്‌നൗ: ഉത്തര്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രി മുലായം സിങ് യാദവിന്റെ വീട്ടില്‍ വൈദ്യുത ബോര്‍ഡിന്റെ റെയ്ഡ്. റെയ്ഡില്‍ 4 ലക്ഷം രൂപയുടെ ബില്‍ അടക്കാനുള്ളതായി കണ്ടെത്തി.

ഉത്തര്‍പ്രദേശില്‍ വി.ഐ.പി സംസ്‌കാരം ഇല്ലാതാക്കുന്നതിന്റെ ഭാഗമായാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഉത്തരവിനെ തുടര്‍ന്ന് റെയ്ഡ് നടത്തിയത്. മുലായം സിങ് യാദവിന്റെ വീട്ടില്‍ അനുവദിച്ചതിലും കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്നതായും കണ്ടെത്തി.

ഉത്തര്‍പ്രദേശിലെ ഇട്ടാവയിലെ സിവില്‍ ലൈന്‍സ് പ്രദേശത്ത് സ്ഥിതി ചെയ്യുന്ന മുലായത്തിന്റെ വീട് സ്ഥിതി ചെയ്യുന്നത്. ഡസനിലധികം മുറികളും എയര്‍ കണ്ടീഷനിങ്ങ് പ്ലാന്റും അന്തരീക്ഷ താപനില അനുസരിച്ച് പ്രവര്‍ത്തിക്കുന്ന സ്വിമ്മിങ് പൂളും എലവേറ്റേഴ്‌സും വീട്ടിലുണ്ട്. ഉദ്യോഗസ്ഥരെത്തുമ്പോള്‍ മുലായം ലക്‌നോവിലായിരുന്നു.

 

Read more topics: Mulayam, Fine, UP, Power
English summary
Mulayam Served With a Fine of Rs 4 Lakh by UP Power Department
topbanner topbanner

More News from this section

Subscribe by Email