topbanner
Wednesday February 21st, 2018 - 5:10:am
topbanner
Breaking News

ഉപരാഷ്ട്രപതി വോട്ടെടുപ്പ്; ഡമ്മി വോട്ടെടുപ്പില്‍ ബിജെപിയുടെ 16 വോട്ടുകള്‍ അസാധു

NewsDesk
ഉപരാഷ്ട്രപതി വോട്ടെടുപ്പ്; ഡമ്മി വോട്ടെടുപ്പില്‍ ബിജെപിയുടെ 16 വോട്ടുകള്‍ അസാധു

ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിന് കാര്യമായ അറിയിപ്പുണ്ടായിട്ടും ബിജെപിയുടെ പിരിശീലന വോട്ടെടുപ്പില്‍ 16 വോട്ടുകള്‍ അസാധുവായി. ബിജെപിയുടെയും സഖ്യകക്ഷികളുടെയും എംപിമാര്‍ക്കുവേണ്ടിയാണ് വെള്ളിയാഴ്ച വോട്ടിങ് പരിശീലനവും ഡമ്മി വോട്ടെടുപ്പും നടന്നത്.

ശനിയാഴ്ച നടക്കുന്ന വോട്ടെടുപ്പില്‍ ബിജെപി വോട്ടുകളെല്ലാം ഉറപ്പുവരുത്തുകയായിരുന്നു ലക്ഷ്യം. എന്നാല്‍, പരിശീലകര്‍ വോട്ടുചെയ്യേണ്ട രീതി വ്യക്തമാക്കിക്കൊടുത്തിട്ടും വോട്ടുകള്‍ രേഖപ്പെടുത്തുന്നതില്‍ എംപിമാര്‍ പരാജയപ്പെട്ടു.

വോട്ടര്‍മാരായ എംപിമാരുടെ പ്രകടനത്തില്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷാ നിരാശ പ്രകടിപ്പിച്ചു. ശനിയാഴ്ച നടക്കുന്ന വോട്ടെടുപ്പില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്താന്‍ പ്രത്യേക നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.

വോട്ടെടുപ്പ് ആരംഭിക്കുന്നതിന് മുന്‍പ് എല്ലാ എംപിമാരും പാര്‍ലമെന്റ് ലൈബ്രറിയില്‍ എത്തിച്ചേരാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇന്ന് വീണ്ടും പരിശീലനമുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Read more topics: MP, vote, election, BJP, chief, Amit Shah
English summary
16 MPs cast invalid vote in mock VP election, invite BJP chief Amit Shah's ire
topbanner

More News from this section

Subscribe by Email