Wednesday September 19th, 2018 - 2:39:pm
topbanner
Breaking News

മധ്യപ്രദേശില്‍ വൈദ്യുത ബില്‍ കുടിശിക എഴുതി തള്ളാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം

suji
മധ്യപ്രദേശില്‍ വൈദ്യുത ബില്‍ കുടിശിക എഴുതി തള്ളാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം

മധ്യപ്രദേശിലെ പാവപ്പെട്ടവരുടേയും തൊഴിലാളികളുടേയും വൈദ്യുതി ബില്‍ കുടിശ്ശിക എഴുതി തള്ളാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം.മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ നേതൃത്വത്തിലുള്ള സംസ്ഥാന ക്യാബിനറ്റാണ് പദ്ധതിയ്ക്ക് അനുകൂല തീരുമാനമെടുത്തത്.

സംസ്ഥാനത്തെ 77 ലക്ഷം പാവപ്പെട്ടവര്‍ക്ക് ഗുണം ചെയ്യും. ജൂലൈ 1 വരെയുള്ള കുടിശ്ശികയാണ് എഴുതി തള്ളുക. സര്‍ക്കാരിന് ആയിരം കോടിയുടെ ബാധ്യതയുണ്ടാകും.

കൂടാതെ മധ്യപ്രദേശില്‍ തൊഴിലാളികള്‍ക്കും അസംഘടിതര്‍ക്കും സബ്‌സിഡി അടിസ്ഥാനത്തില്‍ വൈദ്യുതി വിതരണം ചെയ്യാനും പദ്ധതിയുണ്ട്. പുതിയ പദ്ധതിയായ ജന്‍ കല്യാണ യോജന 2018 ഉം സംസ്ഥാന ക്യാബിനറ്റ് അനുമതി നല്‍കിയിട്ടുണ്ട്.
അസംഘടിത മേഖലയില്‍ രജിസ്റ്റര്‍ ചെയ്ത് തൊഴിലാളികള്‍ക്കും ബിപിഎല്‍ കുടുംബത്തിനും പ്രതിമാസം 200 രൂപയ്ക്ക് വൈദ്യുതി ലഭിക്കും.. ഇതില്‍ താഴെയാണ് ബില്‍ എങ്കില്‍ പൂര്‍ണമായും ബില്‍തുക അടക്കേണ്ടിവരും. പദ്ധതിയുടെ ഗുണഫലം 88 ലക്ഷം പേര്‍ക്ക് ലഭിക്കും.

English summary
mp announces outstanding power bill waiver scheme
topbanner

More News from this section

Subscribe by Email