topbanner
Saturday October 21st, 2017 - 4:38:am
topbanner

സിനിമാ ടിക്കറ്റിന് ഇനി പശു നികുതിയും

NewsDesk
സിനിമാ ടിക്കറ്റിന് ഇനി പശു നികുതിയും

ന്യൂഡല്‍ഹി: ബീഫ് നിരോധനവും പശുക്കടത്ത് തടയലുമൊക്കെ കൊണ്ടുവന്ന ഹരിയാണയിലെ ബിജെപി സര്‍ക്കാര്‍ പശു സംരക്ഷണത്തിനായി കൂടുതല്‍ പദ്ധതി വിഭാവനം ചെയ്യുന്നു.

ഇതിന്റെ ഭാഗമായി സിനിമാ ടിക്കറ്റിന്മേല്‍ അഞ്ചു ശതമാനം പശുസെസ് ഏര്‍പ്പെടുത്താനാണ് സര്‍ക്കാറിന്റെ തീരുമാനം. നിലവില്‍ 20 ശതമാനം വിനോദനികുതി ഈടാക്കുന്നതിന് പുറമെ പശുനികുതി കൂടി ആകുന്നതോടെ ടിക്കറ്റ് നിരക്കില്‍ വര്‍ധനയുണ്ടാകും. കല്യാണഹാളുകള്‍ ബുക് ചെയ്യുന്നവരില്‍നിന്ന് 2100 രൂപ നികുതി ഈടാക്കാനും ആലോചനയുണ്ട്.

മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ സര്‍ക്കാര്‍ രൂപവത്കരിച്ച പശുസേവാ കമ്മീഷന്റെ ശിപാര്‍ശപ്രകാരമാണ് ഈ നീക്കം. ഗോഡൗണുകളില്‍നിന്ന് ഒരു ചാക്ക് അരിയോ ഗോതമ്പോ വാങ്ങുമ്പോള്‍ ഒരു രൂപ വീതം ലെവി ഈടാക്കാനും നിര്‍ദേശമുണ്ട്. ഇതുവഴി വര്‍ഷംതോറും നൂറു കോടി രൂപ സ്വരൂപിക്കാനാകുമെന്നാണ് കണക്കുകൂട്ടല്‍.

Read more topics: Movie, cow, tax, ticket, Haryana
English summary
Movie goers may have to pay cow tax on tickets in Haryana
topbanner topbanner

More News from this section

Subscribe by Email