Tuesday October 23rd, 2018 - 10:59:am
topbanner
Breaking News

ദത്തെടുത്ത കുഞ്ഞ് വെളുക്കാനായി അമ്മ കല്ലുകൊണ്ട് തേച്ചുരച്ചു

ANJU NC
ദത്തെടുത്ത കുഞ്ഞ് വെളുക്കാനായി അമ്മ കല്ലുകൊണ്ട് തേച്ചുരച്ചു

ഭോപ്പാല്‍:ദത്തെടുത്ത കുഞ്ഞ് വെളുക്കാനായി അമ്മ കുട്ടിയുടെ ദേഹം മുഴുവന്‍ കറുത്ത കല്ലുകൊണ്ട് ഉരച്ചു. മുറിവുകളുമായി നിലവിളിച്ച കുഞ്ഞിനെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും പോലീസുമെത്തി രക്ഷിച്ചു. മധ്യപ്രദേശിലെ നിഷാത്പുരയിലെ സ്‌കൂളില്‍ അധ്യാപികയായ സുധ തിവാരിയാണ് ഈ കൊടും ക്രൂരത ചെയ്തത്. ഒന്നര വര്‍ഷം മുമ്പാണ് ഇവര്‍ കുട്ടിയെ ഉത്തരാഖണ്ഡില്‍ നിന്നും ദത്തെടുത്തത്.

ബന്ധുവായ ശോഭന ശര്‍മ പോലീസിനെ വിളിച്ച് പരാതി പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കുട്ടിയെ രക്ഷിക്കുന്നത്. ദത്തെടുത്ത അന്നു മുതല്‍ കുട്ടിയുടെ കറുത്ത നിറം സുധയ്ക്ക് വലിയ പ്രശ്‌നമായിരുന്നു. കുട്ടിയെ വെളുപ്പിക്കാന്‍ ഇവര്‍ പല രീതിയില്‍ പരിശ്രമിച്ചു. ഒടുവില്‍ ആരോ പറഞ്ഞതനുസരിച്ചാണ് കറുത്ത കല്ലുകൊണ്ട് കുട്ടിയുടെ ദേഹത്ത് ഉരയ്ക്കാന്‍ തുടങ്ങിയത്. പരിക്കുകളേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കുട്ടിയെ ശാരീരികമായി ഉപദ്രവിക്കുന്നത് കണ്ടുനില്‍ക്കാന്‍ കഴിയാതെയാണ് താന്‍ പോലീസിനെ വിളിച്ച് അറിയിച്ചതെന്ന് ശോഭന പറയുന്നു. കുഞ്ഞിനെ അഞ്ച് വയസായിട്ടും സുധ അവനെ സ്‌കൂളില്‍ പോലും പറഞ്ഞയക്കുന്നില്ലെന്നും ശോഭന ആരോപിക്കുന്നു.

Read more topics: mother, scrub, baby, stone, fair,
English summary
mother scrubs boy with stone to make him fair
topbanner

More News from this section

Subscribe by Email