Tuesday September 18th, 2018 - 9:07:pm
topbanner
Breaking News

രണ്ട് മക്കള്‍ക്ക് വിഷം കൊടുത്തു കൊന്നു ; ഭര്‍ത്താവ് ഭാഗ്യവശാല്‍ രക്ഷപ്പെട്ടു ; കാമുകന് വേണ്ടി ക്രൂരത ചെയ്ത യുവതി അറസ്റ്റില്‍

suji
രണ്ട് മക്കള്‍ക്ക് വിഷം കൊടുത്തു കൊന്നു ; ഭര്‍ത്താവ് ഭാഗ്യവശാല്‍ രക്ഷപ്പെട്ടു ; കാമുകന് വേണ്ടി ക്രൂരത ചെയ്ത യുവതി അറസ്റ്റില്‍

കാമുകനൊപ്പം ജീവിക്കാന്‍ സ്വന്തം മക്കളെ വിഷം നല്‍കി കൊലപ്പെടുത്തി ഒരമ്മ. തമിഴ്‌നാട്ടിലാണ് സംഭവം. ഭര്‍ത്താവിനേയും വിഷം കൊടുത്ത് കൊല്ലാന്‍ ശ്രമിച്ചെങ്കിലും ഭാഗ്യം കൊണ്ടു മാത്രം രക്ഷപ്പെടുകയായിരുന്നു. ചെന്നൈയിലെ കുണ്ടൂരിലാണ് സംഭവം.

അഭിരാമി (25) ആണ് കുട്ടികളെ വിഷം കൊടുത്ത് കൊലപ്പെടുത്തിയത്. വീടിന് സമീപത്തെ ബിരിയാണി കടയില്‍ ജോലി ചെയ്യുന്ന സുന്ദരം എന്ന യുവാവിനൊപ്പം ഒളിച്ചോടുന്നതിന് വേണ്ടിയാണ് അഭിരാമി മക്കളെ ഇല്ലാതാക്കിയത്.

ഭര്‍ത്താവും മക്കളും ഒരു ബുദ്ധിമുട്ടാകുമെന്ന ചിന്തയാണ് ക്രൂരതയ്ക്ക് പിന്നില്‍. യുവതിയും കാമുകനും പോലീസ് പിടിയിലായി. ഇവര്‍ക്കെതിരെ വിവിധ വകുപ്പുകള്‍ ചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്തതായി പോലീസ് അറിയിച്ചു .

Read more topics: mother, killed, child , lover
English summary
mother killed two children
topbanner

More News from this section

Subscribe by Email