Monday September 24th, 2018 - 1:42:am
topbanner

കുഞ്ഞു ജനിച്ച ശേഷം സാമ്പത്തിക ശാരീരിക പ്രശ്‌നം ; ഏഴുമാസമുള്ള പിഞ്ചു കുഞ്ഞിനെ അമ്മ കൊലപ്പെടുത്തി

suji
കുഞ്ഞു ജനിച്ച ശേഷം സാമ്പത്തിക ശാരീരിക പ്രശ്‌നം ; ഏഴുമാസമുള്ള പിഞ്ചു കുഞ്ഞിനെ അമ്മ കൊലപ്പെടുത്തി

കുടുംബത്തിന്റെ സാമ്പത്തിക ഭദ്രത നഷ്ടമാകാന്‍ കാരണമായെന്ന് ആരോപിച്ച് ഏഴു മാസം പ്രായമുള്ള കുഞ്ഞിനെ അമ്മ കൊലപ്പെടുത്തി. രാജ്യ തലസ്ഥാനത്ത് ആഗസ്ത് 20 നാണ് സംഭവം. കൊലപാതകം അപകടമെന്ന് വരുത്തി തീര്‍ക്കാന്‍ യുവതി ശ്രമിച്ചെങ്കിലും സാധിച്ചില്ല. കുടുംബത്തിന്റെ സാമ്പത്തിക പ്രശ്‌നത്തിനും ആരോഗ്യ പ്രശ്‌നത്തിനും കുഞ്ഞാണെന്നാരോപിച്ചാണ് ക്രൂരത ചെയ്തത് .

ഐബ എന്ന 27 കാരിയാണ് പ്രതി. ആഗസ്ത് 20 ന് മൂലചന്ദിലുള്ള ആശുപത്രി അധികൃതരാണ് പെണ്‍കുട്ടിയുടെ മരണം പോലീസില്‍ റിപ്പോര്‍ട്ട് ചെയ്തത്. മാതാപിതാക്കല്‍ തന്നെയാണ് ആശുപത്രിയിലെത്തിച്ചത്. കുഞ്ഞ് ബക്കറ്റില്‍ വീണ് മരിച്ചെന്നായിരുന്നു പോലീസിന് നല്‍കിയ മൊഴി. എന്നാല്‍ പരിശോധനയില്‍ കുഞ്ഞിന്റെ കഴുത്തില്‍ ചില പാടുകള്‍ കണ്ടതോടെയാണ് കൊലപാതകം പുറത്താകുന്നത്. പോലീസ് പിന്നീട് കുഞ്ഞിന്റെ മൃതദേഹം എയിംസിലേക്ക് മാറ്റി.

കഴുത്തു ഞെരിച്ചുള്ള കൊലപാതകമെന്നായിരുന്നു പോസ്റ്റ്‌മോര്‍ട്ടം. ആന്തരിക അവയവങ്ങളില്‍ ജലസാന്നിധ്യമില്ലായിരുന്നു. പോലീസ് കുഞ്ഞിന്റെ അമ്മയെ ചോദ്യം ചെയ്തതോടെ സത്യം പുറത്തുവന്നു. ഐബ മാത്രമേ വീട്ടിലുണ്ടായിരുന്നു. വീട്ടിലെ ആരോഗ്യ സാമ്പത്തിക പ്രശ്‌നത്തിന് കാരണം കുട്ടിയാണെന്ന് കരുതി കുഞ്ഞിനെ കൊല്ലുകയായിരുന്നുവെന്ന് യുവതി പോലീസിനോട് പറഞ്ഞു.

 

Read more topics: mother, killed, baby
English summary
mother killed 7 month baby
topbanner

More News from this section

Subscribe by Email