Thursday May 24th, 2018 - 5:25:pm
topbanner

മകനൊപ്പം പത്താംക്ലാസ് പരീക്ഷയെഴുതാന്‍ അമ്മയുമെത്തി

NewsDesk
മകനൊപ്പം പത്താംക്ലാസ് പരീക്ഷയെഴുതാന്‍ അമ്മയുമെത്തി

ലുധിയാന: ജീവിതസാഹചര്യങ്ങള്‍ മൂലം പഠനം ഉപേക്ഷിക്കേണ്ടിവന്ന സ്ത്രീ 29 വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും പത്താംക്ലാസ് പരീക്ഷയെഴുതാനെത്തിയത് കൗതുകമായി.

പഞ്ചാബ് ലുധിയാനയിലെ രജനി ബാലയാണ് മകനൊപ്പം സ്‌കൂളിലെത്തി പരീക്ഷയെഴുതിയത്. 44 വയസുള്ള രജനി 1989ലാണ് ഒന്‍പതാം ക്ലാസ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്.

പിന്നിട് വിവാഹിതയായ രജനിക്കു തുടര്‍ന്നു പഠിക്കാന്‍ സാധിച്ചിരുന്നില്ല. താന്‍ ഇപ്പോള്‍ സിവില്‍ ആശുപത്രിയിലെ ജീവനക്കാരിയാണെന്നും ഇപ്പോഴത്തെ സാഹചര്യത്തില്‍ പത്താം ക്ലാസ് പഠനം പൂര്‍ത്തിയാക്കേണ്ടത് ആവശ്യമാണെന്ന് മനസിലാക്കിയതോടെയാണ് വീണ്ടും പഠിക്കാന്‍ തീരുമാനിച്ചതെന്നും രജനി പറഞ്ഞു.

തന്റെ മകന്‍ പത്താം ക്ലാസിലായിരുന്നുവെന്നും അവനോടൊപ്പമാണ് പഠിച്ചതെന്നും അവര്‍ പറഞ്ഞു. കുടുംബത്തിലെ എല്ലാവരും തനിക്ക് പൂര്‍ണ പിന്തുണ നല്‍കിയെന്നും തന്റെ മകള്‍ പഠനത്തിനായി സഹായിച്ചുവെന്നും രജനി പറഞ്ഞു.

Read more topics: mother, exam, son
English summary
44-year-old mother appears for class 10th exams along with her son

More News from this section

Subscribe by Email