Tuesday September 25th, 2018 - 10:49:am
topbanner

ആണ്‍കുഞ്ഞിനെ പ്രസവിക്കാനായില്ല ; മൂന്ന് പെണ്‍മക്കളുമായി അമ്മ കിണറ്റില്‍ ചാടി

suji
ആണ്‍കുഞ്ഞിനെ പ്രസവിക്കാനായില്ല ; മൂന്ന് പെണ്‍മക്കളുമായി അമ്മ കിണറ്റില്‍ ചാടി

ആണ്‍കുഞ്ഞിനെ പ്രസവിക്കാന്‍ കഴിയാത്തതിന്റെ വേദനയില്‍ ഒരു അമ്മ രണ്ട് മാസം പ്രായമുള്ള കുഞ്ഞ് ഉള്‍പ്പെടെ മൂന്ന് പെണ്‍മക്കളെയും എടുത്ത് കിണറ്റില്‍ ചാടി. ബംഗളൂരുവില്‍ നിന്നും 100 കി.മീറ്റര്‍ അകലെയുള്ള ചിക്കബല്ലാപുരയിലെ ചെറിയ ഗ്രാമത്തിലാണ് സംഭവം. ഒടുവില്‍ പ്രസവിച്ച കുഞ്ഞും പെണ്‍കുട്ടി ആയതോടെ 25കാരിയായ നാഗശ്രീ കടുത്ത വിഷാദത്തിലായിരുന്നു. ഇതോടെയാണ് കുഞ്ഞുങ്ങളെ കൊന്ന് ആത്മഹത്യ ചെയ്യാനുള്ള കടുത്ത തീരുമാനത്തിലേക്ക് ഇവര്‍ നീങ്ങിയത്.

ഇതോടെയാണ് 5 വയസ്സുള്ള നവ്യശ്രീ, 3 വയസ്സുകാരി ദിവ്യശ്രീ, രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെയും എടുത്ത് അമ്മ കിണറ്റില്‍ ചാടിയത്. കുട്ടികള്‍ക്കൊപ്പം അമ്മയും മരണത്തിന് കീഴടങ്ങി. എന്നാല്‍ ആണ്‍കുട്ടിയെ പ്രസവിച്ചില്ലെന്ന പേരില്‍ ഭര്‍ത്താവോ, മറ്റ് കുടുംബാംഗങ്ങളോ നാഗശ്രീയെ പീഡിപ്പിച്ചിരുന്നില്ലെന്ന് പോലീസ് വ്യക്തമാക്കി.

എന്നാല്‍ ആണ്‍കുട്ടിയെ പ്രസവിക്കാന്‍ കഴിയാത്തതിന്റെ പേരില്‍ ഇവര്‍ കടുത്ത സമ്മര്‍ദത്തിലായിരുന്നു. ഒടുവില്‍ പിറന്നതും പെണ്‍കുഞ്ഞായതോടെ വിഷാദത്തിലേക്ക് വഴുതിവീണിരുന്നു.

Read more topics: mother, girl, suicide
English summary
mother and three children died
topbanner

More News from this section

Subscribe by Email