Tuesday November 20th, 2018 - 5:09:pm
topbanner

കൊട്ടിഘോഷിച്ച ജിഗ്നേഷ് മേവാനിയുടെ ഡല്‍ഹി റാലിയില്‍ ഒഴിഞ്ഞ കസേരകള്‍ മാത്രം

suji
കൊട്ടിഘോഷിച്ച ജിഗ്നേഷ് മേവാനിയുടെ ഡല്‍ഹി റാലിയില്‍ ഒഴിഞ്ഞ കസേരകള്‍ മാത്രം

ഗുജറാത്ത് എംഎല്‍എ ജിഗ്നേഷ് മേവാനി ഡല്‍ഹിയില്‍ യുവ ഹുങ്കാര്‍ റാലി സംഘടിപ്പിക്കുന്നുവെന്ന വാര്‍ത്ത കേട്ടതോടെ പോലീസ് വന്‍തോതിലുള്ള പ്രതിരോധ സംവിധാനങ്ങള്‍ ഒരുക്കി. പോലീസ് അനുമതി നിഷേധിച്ചിട്ടും പാര്‍ലമെന്റ് സ്ട്രീറ്റില്‍ സംഘടിപ്പിച്ച റാലിയില്‍ വന്‍തോതില്‍ ആളുകള്‍ എത്തുമെന്ന കണക്കുകൂട്ടലിലായിരുന്നു ജലപീരങ്കികളുമായി കാത്തിരുന്നത്. എന്നാല്‍ ഒഴിഞ്ഞ കസേരകളുമായി മേവാനിയുടെ റാലി അവസാനിച്ചതോടെ പോലീസ് സേനയെ പിന്‍വിലിക്കുകയായിരുന്നു.

മുംബൈയില്‍ സംഘടിപ്പിച്ച ദളിത് റാലി അക്രമാസക്തമായതിനാല്‍ അനുമതി നല്‍കാതിരുന്ന ജിഗ്നേഷ് മേവാനിയുടെ റാലിക്ക് പങ്കാളിത്തം തീരെ കുറവായിരുന്നു. ഒഴിഞ്ഞ കസേരകള്‍ പരിപാടിയുടെ ശോഭ കെടുത്തി. ദേശീയ ഹരിത ട്രിബ്യൂണല്‍ ഉത്തരവ് പ്രകാരം പാര്‍ലമെന്റ് സ്ട്രീറ്റില്‍ യോഗങ്ങള്‍ സംഘടിപ്പിക്കാന്‍ അനുവാദമില്ല.

ഇത് പരിഗണിക്കാതെ മേവാനി സംഘടിപ്പിച്ച ഹുങ്കാര്‍ റാലിയില്‍ ആളെണ്ണം കുറഞ്ഞതോടെ ഡല്‍ഹി പോലീസ് 80 ശതമാനം വരുന്ന പ്രതിരോധവും പിന്‍വലിച്ചു. ഭീം ആര്‍മി മേധാവി ചന്ദ്രശേഖര്‍ ആസാദിനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു റാലി. അലഹബാദ് യൂണിവേഴ്‌സിറ്റി, ഡല്‍ഹി യൂണിവേഴ്‌സിറ്റി, ലക്‌നൗ യൂണിവേഴ്‌സിറ്റി, ജെഎന്‍യു എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികളായിരുന്നു പരിപാടിക്ക് എത്തിയത്.

 

Read more topics: empty chairs, Mevani,rally
English summary
more empty chairs than support at Mevanis Yuva Hankar Rally
topbanner

More News from this section

Subscribe by Email