Tuesday November 20th, 2018 - 5:36:am
topbanner

പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാനുള്ള കരുത്ത് ഓണം നല്‍കട്ടേയെന്ന് പ്രധാനമന്ത്രി

RA
പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാനുള്ള കരുത്ത് ഓണം നല്‍കട്ടേയെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: തിരുവോണ നാളില്‍ കേരളത്തിന് ഓണാശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും. കഴിഞ്ഞ ദിവസങ്ങള്‍ നേരിടേണ്ടി വന്ന എല്ലാ പ്രതികൂല സാഹചര്യങ്ങളെയും അതിജീവിക്കാനുള്ള കരുത്ത് ഓണം നല്‍കട്ടേയെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. കേരളത്തിനൊപ്പം തോളോട് തോള്‍ ചേര്‍ന്ന് രാജ്യം മുഴുവനുമുണ്ടെന്നും അദ്ദേഹം ആശംസയായി അറിയിച്ചു.

ജനങ്ങളുടെ സന്തോഷത്തിനും സമൃദ്ധിക്കും എല്ലാ പ്രാര്‍ഥനകളുമെന്നും മോദി ട്വീറ്റ് ചെയ്തു. പ്രളയ ദുരന്തത്തിൽ നിന്ന് എത്രയും വേഗം മലയാളികൾ കരകയറട്ടെ എന്നാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ആശംസിച്ചത്. ഈ ഓണം പുതിയ തുടക്കം കുറിക്കട്ടെയെന്നും നൈസര്‍ഗ്ഗികമായ മനക്കരുത്ത്‌ കൊണ്ട് മലയാളികൾ പുതുജീവിതം കെട്ടിപടുക്കുന്നുവെന്നും രാഷ്ട്രപതി പറഞ്ഞു.

Read more topics: modi, wish onam, malayalis
English summary
modi wish onam malayalis
topbanner

More News from this section

Subscribe by Email