Sunday July 21st, 2019 - 1:01:pm
topbanner
topbanner

ദക്ഷിണേന്ത്യയില്‍ നിന്ന് മത്സരിക്കാന്‍ മോദിയില്ല

suji
ദക്ഷിണേന്ത്യയില്‍ നിന്ന് മത്സരിക്കാന്‍ മോദിയില്ല

ദക്ഷിണേന്ത്യയില്‍ നിന്ന് പ്രധാനമന്ത്രി മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് അവസാനമായി. ബംഗ്ലൂരു സൗത്തില്‍ നിന്ന് നരേന്ദ്രമോദി മത്സരിക്കില്ല. തേജസ്വി സൂര്യയെ സ്ഥാനാര്‍ത്ഥിയായി ബി ജെ പി പ്രഖ്യാപിച്ചതോടെ മണ്ഡലത്തില്‍ മോദി മത്സരിക്കുമെന്ന അഭ്യൂഹം അവസാനിച്ചു.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിച്ചേക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ദക്ഷിണേന്ത്യയില്‍ മത്സരിച്ചേക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. ബി ജെ പി കോട്ടയായ ബംഗ്ലൂരു സൗത്തില്‍ മോദി സ്ഥാനാര്‍ത്ഥിയാകുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

രാഹുല്‍ ഗാന്ധിയുടെ വയനാട് സ്ഥാനാര്‍ഥിത്വം സംബന്ധിച്ച അനിശ്ചിതത്വം തുടരുകയാണ്. പന്ത്രണ്ടാം പട്ടിക പുറത്തിറക്കിയ ശേഷവും വയനാട്ടിലെയും വടകരയിലെയും സ്ഥാനാര്‍ഥികളെ കോണ്‍ഗ്രസ് പ്രഖ്യാപിച്ചില്ല. തീരുമാനമെടുത്തിട്ടില്ലെന്നാണ് കോണ്‍ഗ്രസ് പ്രതികരണം.

 

Read more topics: modi, south india
English summary
modi will not contest from south india
topbanner

More News from this section

Subscribe by Email