Friday September 20th, 2019 - 4:00:pm
topbanner
Breaking News
jeevanam

പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ മരണം ആഗ്രഹിക്കുന്നുവെന്ന് കെജ്രിവാള്‍

suji
പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ മരണം ആഗ്രഹിക്കുന്നുവെന്ന് കെജ്രിവാള്‍

പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ മരണം ആഗ്രഹിക്കുന്നുണ്ടെന്ന് ആംആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍. മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ പോലെ സ്വന്തം സുരക്ഷാ ഉദ്യോഗസ്ഥരാല്‍ താന്‍ കൊല്ലപ്പെടുമെന്ന ആശങ്ക അറിയിച്ചതിന് പിന്നാലെയാണ് കെജ്രിവാളിന്റെ പ്രസ്താവന.

ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ വിജയ് ഗോയലിന് ട്വിറ്ററിലൂടെ നല്‍കിയ മറുപടിയിലാണ് കെജ്രിവാളിന്റെ ആരോപണം.

സ്വന്തം സുരക്ഷാ ഉദ്യോഗസ്ഥരെ കെജ്രിവാള്‍ സംശയിക്കുന്നതില്‍ ദുഖമുണ്ടെന്നും ഡല്‍ഹി പോലീസിന്റെ യശസ് കളങ്കപ്പെടുത്തുന്നതിന് വേണ്ടിയാണ് താങ്കളുടെ സംശയമെന്നും വിജയ് ഗോയല്‍ പറഞ്ഞിരുന്നു. നിങ്ങള്‍ക്കിഷ്ടമുള്ള സുരക്ഷാ ഉദ്യോഗസ്ഥരെ തിരഞ്ഞെടുക്കാം. അതിനായി എന്തെങ്കിലും സഹായം വേണമെങ്കില്‍ പറയൂ, താങ്ങള്‍ക്ക് ദീര്‍ഘായുസ്സ് ഉണ്ടാകട്ടെയെന്ന് അഗ്രഹിക്കുന്നുവെന്നായിരുന്നു ഗോയലിന്റെ ട്വീറ്റ്. ഇതിന് മറുപടിയായാണ് മോദി തന്റെ മരണം ആഗ്രഹിക്കുന്നുവെന്നും സുരക്ഷാ ഉദ്യോഗസ്ഥരല്ലെന്നും കെജ്രിവാള്‍ മറുപടി നല്‍കിയത്.

Viral News

Read more topics: modi ,kejriwal
English summary
modi wants my death says kejriwal
topbanner

More News from this section

Subscribe by Email