Saturday May 25th, 2019 - 12:52:pm
topbanner
topbanner

ലോക്‌സഭയില്‍ മോദിയുടെ അവസാന പ്രസംഗം ; രാഹുല്‍ഗാന്ധിയ്ക്ക് വിമര്‍ശനം

suji
ലോക്‌സഭയില്‍ മോദിയുടെ അവസാന പ്രസംഗം ; രാഹുല്‍ഗാന്ധിയ്ക്ക് വിമര്‍ശനം

പൊതുതെരഞ്ഞെടുപ്പിന് മുന്‍പുള്ള അവസാന ലോക് സഭ പ്രസംഗത്തില്‍ ബിജെപി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ എടുത്ത് പറഞ്ഞും രാഹുലിനെ പരോക്ഷമായി പറഞ്ഞും പ്രധാനമന്ത്രി നരേന്ദ്ര മോദി. ആദ്യമായി സഭയില്‍ എത്തുന്ന എംപി കെട്ടിപ്പിടിക്കുന്നതും ഒരാളിലേക്ക് മറിഞ്ഞുവീഴുന്നതും തമ്മിലുള്ള വ്യത്യാസം അറിയണമെന്നായിരുന്നു രാഹുലിനെതിരെ മോദിയുടെ വാക്കുകള്‍. കഴിഞ്ഞ ജൂലൈയില്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി മോദിയെ അപ്രതീക്ഷിതമായി കെട്ടിപ്പിടിച്ചിരുന്നു.

രാജ്യത്ത് ഒരു ഭൂരിപക്ഷ സര്‍ക്കാര്‍ ഉള്ളതുകൊണ്ടാണ് ലോകം ഇന്ത്യയെ വ്യത്യസ്തമായി കണ്ടതെന്ന് മോദി പറഞ്ഞു. മോദിയെയോ സുഷമ സ്വരാജിനെയോ അല്ല കരുത്തുള്ള ഒരു സര്‍ക്കാരിനെയാണ് ലോകം ശ്രദ്ധിച്ചതെന്നും മോദി പറഞ്ഞു. ലോക് സഭയിലെ വിവിധ സെഷനുകള്‍ വളരെയധികം ഉപകാരപ്പെട്ടതായി മോദി പറഞ്ഞു. 17 സെഷനുകളില്‍ എട്ടെണ്ണം 100 ശതമാനം ഉപയോഗിക്കാന്‍ കഴിഞ്ഞു. മൊത്തം 85 ശതമാനം ഉപയോഗ്യമായ സെഷനുകളാണ് ഉണ്ടായതെന്നതും പ്രധാനമന്ത്രി ചൂണ്ടിക്കാണിച്ചു.

Read more topics: modi , speech, rahul ,loksabha
English summary
modi speech against rahul in loksabha
topbanner

More News from this section

Subscribe by Email