Monday April 22nd, 2019 - 10:05:am
topbanner
topbanner

ഇന്ന് കുഞ്ഞുങ്ങള്‍ക്ക് ഞാന്‍ തന്നെ ഭക്ഷണം വിളമ്പും ; ക്ഷമ ചോദിച്ച് മോദി

suji
ഇന്ന് കുഞ്ഞുങ്ങള്‍ക്ക് ഞാന്‍ തന്നെ ഭക്ഷണം വിളമ്പും ; ക്ഷമ ചോദിച്ച് മോദി

പ്രധാനമന്ത്രി നരേന്ദ്ര മോദി കുട്ടികള്‍ക്ക് ഭക്ഷണം വിളമ്പുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. പരിപാടിയില്‍ വൈകി എത്തിയ മോദി വേഗത്തില്‍ പ്രസംഗം അവസാനിപ്പിച്ച് കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം നല്‍കാന്‍ എത്തുകയായിരുന്നു. ഈ കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം ഇന്ന് ഞാന്‍ തന്നെ വിളമ്പികൊടുക്കും എന്നു പറഞ്ഞാണ് മോദി പ്രസംഗം അവസാനിപ്പിച്ചത്. യുപിയിലെ വൃന്ദാവനിയിലായിരുന്നു ചടങ്ങ്.

മോദി കൈ കൊണ്ട് കുട്ടികള്‍ക്ക് ഉച്ചഭക്ഷണം നല്‍കി. കുട്ടികളോട് സംസാരിച്ചു. വീണ്ടും ഭക്ഷണം വേണോ എന്നു ചോദിച്ചു. 1.30 ആയി, 12 മണിയ്ക്ക് തന്നെ കുട്ടികള്‍ക്ക് ഭക്ഷണം നല്‍കണമായിരുന്നു, ഞാന്‍ വൈകിയതിനാല്‍ നിങ്ങളുടെ ഭക്ഷണം വൈകി, അല്ലേ.. കുട്ടികളോട് മോദി ചോദിച്ചു.

ഒരു കുട്ടിയോട് ക്ഷമാപണവും നടത്തി. ഇതിന് പെണ്‍കുട്ടി നല്‍കിയ മറുപടി രാവിലെ ഭക്ഷണം കഴിച്ചാണ് വന്നതെന്നായിരുന്നു. വൈകിയെത്തിയതില്‍ സാരമില്ലെന്നും കുട്ടികളും പ്രതികരിച്ചു.

Read more topics: modi, food, children
English summary
modi serves food for children
topbanner

More News from this section

Subscribe by Email