topbanner
Monday September 25th, 2017 - 2:30:am
topbanner

മോദി പ്രതിച്ഛയത്തടവില്‍, തീരുമാനങ്ങള്‍ ടിആര്‍പി അടിസ്ഥാിമാക്കിയെന്ന് രാഹുല്‍

Jikku Joseph
മോദി പ്രതിച്ഛയത്തടവില്‍, തീരുമാനങ്ങള്‍ ടിആര്‍പി അടിസ്ഥാിമാക്കിയെന്ന് രാഹുല്‍

ന്യൂഡല്‍ഹി: ടിആര്‍പി റേറ്റിങ് ലക്ഷ്യം വെച്ചുള്ള രാഷ്ട്രീയക്കളിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്നതെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സോണിയയുടെ അഭാവത്തില്‍ കോണ്‍ഗ്രസ്സ് പാര്‍ലമെന്ററി പാര്‍ട്ടിയോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുമ്പോഴായിരുന്നു മോദിക്കെതിരെ രാഹുലിന്റെ വിമര്‍ശനം.

ടെലിവിഷനിലെ റേറ്റിങ് ലക്ഷ്യം വെച്ച് മാത്രം പ്രവര്‍ത്തിക്കുന്ന ഒരു പ്രധാനമന്ത്രിയെ രാജ്യം ഇന്നേവരെ കണ്ടിട്ടില്ല. മോദി അദ്ദേഹത്തിന്റെ പ്രതിച്ഛായയുടെ തടവിലാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി. സ്വന്തം പൊങ്ങച്ചത്തിനായി രാജ്യത്തിന് ഇത്രയധികം കഷ്ടനഷ്ടങ്ങളുണ്ടാക്കിയ ഒരു പ്രധാനമന്ത്രി ഇതുവരെ ഇന്ത്യയ്ക്കുണ്ടായിട്ടില്ലെന്ന് നോട്ട് അസാധുവാക്കല്‍ വിഷയത്തില്‍ പ്രതികരിച്ചുകൊണ്ട് രാഹുല്‍ ഗാന്ധി പറഞ്ഞു.

English summary
modi prisoner of his image by rahul gandhi
topbanner topbanner

More News from this section

Subscribe by Email